കൊച്ചി: 1992-ല്‍ മൈനാഗപ്പള്ളിയില്‍ പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ വീട്ടില്‍ നിരോധിത സംഘടനയായ ഐ.എസ്.എസിന്റെ രഹസ്യയോഗം നടത്തിയെന്ന കേസില്‍ മദനിയെ അടക്കം ആറുപേരെ വെറുതെവിട്ടു. എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് മദനിയെ വെറുതെവിട്ടു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് കോടതി നടപടി. 24 വര്‍ഷം മുമ്പ് ശാസ്താംകോട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.
കേസിലെ 21 സാക്ഷികളില്‍ നാലുപേര്‍ ഇതിനകം മരിച്ചു. മദനിയുടെ അപേക്ഷയെ തുടര്‍ന്നാണ് വിചാരണ എറണാകുളത്തെ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്.
കോടതി വിധി സന്തോഷ വാര്‍ത്തയാണെന്ന് മദനി പ്രതികരിച്ചു. മറ്റു കേസുകളിലും നിരപരാധിത്വം തെളിയിക്കാനാകും. പിന്തുണക്കുന്നവര്‍ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post