ചെന്നൈ: തമിഴ്നാട്ടിലെ രാമേശ്വരത്ത് 17 കിലോ കഞ്ചാവ് പിടികൂടി. തീര സംരക്ഷണസേന നടത്തിയ പരിശോധനയില്‍ കവറുകളിലാക്കി മണ്ണില്‍ കുഴിച്ചിട്ട കഞ്ചാവാണു ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ കണ്ടെത്തിയത്. പിടിച്ചെടുത്ത കഞ്ചാവ് കസ്റ്റംസിന് കൈമാറി.
ആന്ധ്രപ്രദേശില്‍ നിന്ന് ശ്രീലങ്കയിലേക്ക് കടത്താന്‍ ലക്ഷ്യമിട്ടിരുന്ന കഞ്ചാവാണ് ഇതെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കസ്റ്റംസ്, പോലീസ്, നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ എന്നിവയുടെ സഹായത്തോടെ വിശദമായ അന്വേഷണം നടത്തുമെന്നും സേന പ്രസ്താവനയില്‍ അറിയിച്ചു.
2015-ല്‍ ധനുഷ്കോടിയില്‍ നിന്നു 652 കിലോ കഞ്ചാവ് തീര സംരക്ഷണസേന പിടികൂടിയിരുന്നു.
Discussion about this post