പാലക്കാട്: സ്കൂള്‍വിദ്യാര്‍ത്ഥിനികളെ നഗ്നത കാണിച്ച് സെല്‍ഫി എടുത്തതായ പരാതിയില്‍ പരാമര്‍ശിക്കപ്പെട്ടത് നടന് ശ്രീജിത് രവിയുടെ ഉടമസ്ഥതയിലുള്ള കാര്‍. ഇതേ തുടര്‍ന്ന് ശ്രീജിത് രവിയെ പോലിസ് കസ്റ്റഡിയിലെടുത്തു. കുട്ടികളും ശ്രീജിത് രവിയെ തിരിച്ചറിഞ്ഞുവെന്നാണ് സൂചന ,അതേസമയം സംഭവവുമായി തനിക്ക് ബന്ധമില്ലെന്ന് നടന് മാധ്യമങ്ങളോട് പ്രതികരിച്ചു.പാലക്കാട് പത്തിരിപ്പാലയിലെ മൗണ്ട് സിന പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ പ്രിന്‍സിപ്പലാണ് ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
പത്തിരിപ്പാലം ചന്തയ്ക്കും പതിനാലാം മൈലിനും ഇടയില്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ നിന്ന് വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും അപമര്യാദയായും അശ്ലീലമായും പെരുമാറിയെന്നുമാണ് പരാതി.
കൂട്ടമായി സ്കൂളിലേക്ക് പുറപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സമീപത്തെത്തി കെഎല്‍ 8 ബിഇ 9054 എന്ന നമ്പര്‍ കാര്‍ ഓടിച്ചിരുന്നയാള്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും വിദ്യാര്‍ത്ഥിനികളെ ഉള്‍പ്പെടുത്തി സെല്‍ഫി എടുക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. ഈ കാര്‍ നടന് ശ്രീജിത് രവിയുടേതാണെന്ന് പോലീസ് കണ്ടെത്തി.
. നഗ്നതാ പ്രദര്‍ശനം നടത്തിയ നടന് ശ്രീജിത് രവിയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലിസ് പറയുന്നു. ബഹളം വച്ചപ്പോഴാണ് കാറിലുള്ളയാള്‍ പെണ്‍കുട്ടികള്‍ക്ക് അരികില്‍ നിന്ന് കാര്‍ ഓടിച്ചുപോയതെന്ന് പരാതിയിലുണ്ട്.
അറിയപ്പെടുന്ന നടനായതിനാല്‍ പോലീസ് പരാതി രേഖപ്പെടുത്താന്‍ വിമുഖത കാട്ടിയതായും പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. പിന്നീട് ചൈല്‍ഡ് ലൈന്‍ കേസില്‍ ഇടപെടുകയും കുട്ടികളുടെ മൊഴി എടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ കുട്ടികളുടെ പരീക്ഷാക്കാലമായതിനാലാണ് മൊഴി എടുക്കാന്‍ വൈകിയതെന്നാണ് പോലീസ് നല്കുന്ന വിശദീകരണം.

Discussion about this post