ഡല്‍ഹി : ഭൂമി ഏറ്റെടുക്കല്‍ ബില്ലും ,ഇന്‍ഷുറന്‍സ് ബില്ലും ഇന്ന് സര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിക്കും. പ്രതിപക്ഷത്തിന്റെ വലിയ എതിര്പ്പുകള്ക്കിടെയിലാണ് വിവാദമായ രണ്ട് ബില്ലും സര്‍ക്കാര്‍ പാസാക്കാന്‍ തയ്യാറെടുക്കുന്നത്. ഇന്നലെ ഇന്‍ഷുറന്‍സ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചപ്പോള്‍ വലിയ പ്രതിഷേധമായിരുന്നു പ്രതിപക്ഷം നടത്തിയത്.നേരത്തെ രാജ്യസഭയില്‍ അവതരിപ്പിച്ച ബില്ലാണ് ലോക്സഭയില്‍ അവതരിപ്പിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 26 ശതമാനത്തില്‍ നിന്ന് 49 ശതമാനമാക്കി ഉയര്‍ത്തിയ ഓഡിനന്‍സിന് പകരമാണ് പുതിയ ഇന്‍ഷുറന്‍സ് ബില്‍. ലോക്സഭയില്‍ പാസാക്കിയ ശേഷം രാജ്യസഭയില്‍ പരാജയപ്പെട്ടാല്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ച് ബില്ല് പാസാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
Discussion about this post