കെ.ബാബുവിന് വന്‍ ബിനാമി ഇടപാടുകളെന്നാണ് വിജിലന്‍സ് എഫ്.ഐ.ആറില്‍ പറയുന്നത്
സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ് വ്യാപാരികളുമായി ബാബുവിന് വഴിവിട്ട ബന്ധമുണ്ടെന്നതിന് പ്രാഥമിക തെളിവുണ്ട്.
മന്ത്രിയായിരിക്കെ ബിനാമികള്‍ വഴി സംസ്ഥാനത്തിന് പുറത്തും അകത്തും റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തി.
അധികാരദുര്‍വിനിയോഗം നടത്തി സ്വത്ത് സമ്പാദിച്ചു.
മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി, സ്റ്റീല്‍ കമ്പനികള്‍ എന്നിവയില്‍ ബാബുവിന് ബിനാമി ബിസ്നസ് പങ്കാളിത്തമുണ്ട.്
തൃപ്പൂണിത്തുറയിലെ റോയല്‍ ബേക്കേഴ്സ് എന്ന ബേക്കറി ശൃംഖലയുമായി വഴിവിട്ട ബന്ധമുണ്ട്. ഇതിന്റെ ഉടമ ബാബുവിന്റെ ബിനാമികളില്‍ ഒരാളാണ്.
തമിഴ്നാട്ടിലെ തേനിയില്‍ ബാബുവിന്റെ മകളുടെ പിതാവ് വഴി 120 ഏക്കര്‍ ഭൂമി വാങ്ങി.
എറണാകുളം പോളക്കുളം റെനെ മെഡിസിറ്റിയില്‍ പങ്കാളിത്തമുണ്ട്
ബാബുറാം, ടി.ഡി ശ്രീകുമാര്‍ എന്നിവര്‍ ബാബുവിന്റെ ബിനാമികളാണ്.
മകളുടെ ഭര്‍ത്താവിന്റെ അച്ഛന്റെ പേരില്‍ 45 ലക്ഷത്തിന്റെ ബെന്‍സ് കാര്‍ വാങ്ങി. എന്നാല്‍ ബാര്‍കോഴ ആരോപണം വന്നപ്പോള്‍ ഈ കാര്‍ വിറ്റു
മന്ത്രിയായിരുന്ന കാലയളവിലാണ് അനധികൃത സ്വത്ത് സമ്പാദനമെന്നും എഫ്‌ഐആര്‍ പറയുന്നു.
ബാബുവിനെതിരെ ബാറുടമ വിഎം രാധാകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് കേസെടുത്തത്. ബാര്‍-ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കുന്നതുള്‍പ്പെടെയുള്ള ക്രമക്കേടുമായി ബന്ധപ്പെട്ടു 100 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണു വിജിലന്‍സ് സെന്‍ട്രല്‍ റേഞ്ച് എസ്പി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട്. കേസിലെ ഒന്നാം പ്രതിയാണ് കെ ബാബു, കുമ്പളം സ്വദേശി ബാബുറാം രണ്ടാംപ്രതിയും, തൃപ്പൂണിത്തുറ സ്വദേശി മോഹനന്‍ മൂന്നാം പ്രതിയുമാണ്.
(മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐആറിലാണ് ബാബുവിനെതിരെ ഗുരുതര ആരോപണങ്ങളുള്ളത്.)
എല്ലാം നിഷേധിച്ച് ബാബു
റെയ്ഡും കേസും നീചമായ പകപോക്കലെന്ന് മുന്‍ എക്‌സൈസ് മന്ത്രി കെ ബാബു.
തേനിയില്‍ തനിക്ക് സ്ഥലമില്ല. തേനിയിലെ ഭൂമി വാങ്ങിയത് 2008-ല്‍ മരുമകന്റെ പിതാവ് ബാബു ആണെന്നും മകള്‍ വിവാഹിയാകും മുമ്പേ നടന്ന ഇടപാടാണിതെന്നും കെ ബാബു പറഞ്ഞു. ബിനാമിയെന്ന് പറഞ്ഞ ബേക്കറി ഉടമയെ അറിയുക പോലുമില്ലെന്നും പറഞ്ഞു. ബാബുറാം യൂത്ത് കോണ്‍ഗ്രസുകാരന്‍ ആണ്. അതല്ലാതെ അറിയുകയില്ലെന്നും ബാബു പറഞ്ഞു.
Discussion about this post