ഡല്‍ഹി: സെക്സ് ടേപ്പ് വിവാദത്തില്‍ ഉള്‍പ്പെട്ട ഡല്‍ഹി മുന്‍ മന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായിരുന്ന സന്ദീപ് കുമാറിനെതിരെ സ്ത്രീയുടെ പരാതി. പുറത്ത് വന്ന വിവാദ വീഡിയോയില്‍ ഉള്‍പ്പെട്ട സ്ത്രീയാണ് സന്ദീപിനെതിരെ പരാതി നല്‍കിയത്. ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കി മന്ത്രി തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട പരാതി ബോധിപ്പിക്കാന്‍ മന്ത്രിയെ കാണാന്‍ പോയതാണെന്നും യുവതി പറഞ്ഞു.
ലൈംഗിക വീഡിയോ പുറത്ത് വന്നതിനെ തുടര്‍ന്ന് സന്ദീപ് കുമാറിനെ എ.എ.പി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇന്ന് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് അറിയിച്ചിരുന്നു. ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര യോഗത്തിലാണ് സന്ദീപ് കുമാറിനെ പുറത്താക്കാന്‍ തീരുമാനിച്ചത്.
അതേസമയം ദളിതനായതിനാല്‍ തന്നെ സെക്സ് ടേപ്പ് വിവാദത്തില്‍ കുടുക്കുകയായിരുന്നെന്ന് സന്ദീപ് കുമാര്‍ പറഞ്ഞു. പാര്‍ട്ടിയുടെ ദളിത് മുഖം താനായിരുന്നു. ദളിത് സമുദായക്കാര്‍ക്കിടയില്‍ തനിക്ക് ജനപ്രീതിയുണ്ടായിരുന്നു. ഇതാണ് തന്നെ ബലിയാടാക്കാന്‍ കാരണമെന്നും സന്ദീപ് കുമാര്‍ ആരോപിച്ചു.
Discussion about this post