ഷോപിയന്‍: കശ്മീരില്‍ വീണ്ടും വിഘടനവാദികളുടെ വിളയാട്ടം. ഷോപിയന്‍ ജില്ലയിലെ ജില്ലാ കളക്ടറുടെ ഓഫീസടക്കം സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ അഡ്മിനിസ്ട്രേറ്റീവ് കോംപ്ലക്സിന് കലാപകാരികള്‍ തീയിട്ടു. കശ്മീരില്‍ തുടരുന്ന സംഘര്‍ഷാവസ്ഥയ്ക്കു പരിഹാരം കാണുന്നതിനായി കേന്ദ്രസംഘം സഥലം സന്ദര്‍ശിയ്ക്കുന്ന ദിവസമായ ഇന്നു തന്നെ ആക്രമണമുണ്ടായത് ആശങ്കയുളവാക്കുന്നുണ്ട്. ഹിസ്ബുള്‍ ഭീകരന് ബുര്‍ഹാന്‍ വാനിയുടെ വധത്തേത്തുടര്ന്നുണ്ടായ കലാപങ്ങളുടെ പിന്തുടര്ച്ചയാണ് ഇന്നും സംഭവിച്ചത്.
ജില്ലാ കളക്ടറുടെ ഓഫീസടക്കം സ്ഥിതി ചെയ്യുന്ന അഡ്മിനിസ്ട്രേറ്റീവ് കോംപ്ലക്സിനാണ് കലാപകാരികള്‍ തീ വച്ചത്. ആയിരക്കണക്കിനു കലാപകാരികള്‍ തെരുവുകളില്‍ നിറഞ്ഞത് സുരക്ഷാസൈനികര്‍ക്ക് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പ്രയാസമുണ്ടാക്കി.
ഇന്നു രാവിലെ വിഘടനവാദികള്‍ നടത്തിയ മാര്‍ച്ച് സൈന്യം പരാജയപ്പെടുത്തിയതിനേത്തുടര്ന്നാണ് വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടതെന്നാണ് ലഭ്യമാകുന്ന വിവരം.
Discussion about this post