ശ്രീനഗര്‍: കശ്മീര്‍ പ്രശ്നങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രശ്ന പരിഹാരത്തിന് വിഘടനവാദികളുടെ വീട്ടിലെത്തിയ ഇടതു നേതാക്കള്‍ക്ക് കാണാതെ മടങ്ങേണ്ടി വന്നു. ഇവരെ കാണാന്‍ വിഘടനവാദികള്‍ വിസമ്മതിച്ചതിനേത്തുടര്ന്നാണിത്.
ഇടതു നേതാക്കളായ സീതാറാം യെച്ചൂരി, ഡി.രാജ, ജെ.ഡി.യു.നേതാവ് ശരത് യാദവ് എന്നിവരടങ്ങുന്ന സംഘമാണ് ഹൂറിയത്ത് നേതാവ് സെയ്ദ് അലി ഷാ ഗീലാനിയുടെ വീട്ടില്‍ എത്തിയിട്ടും, ഗീലാനി ഇവരെ വീട്ടിലേയ്ക്കു കടക്കാന്‍ അനുവദിക്കാത്തതിനേത്തുടര്ന്ന് മടങ്ങിയത്. ഗീലാനിയേക്കൂടാതെ ഇവര്‍ യാസിര്‍ മാലിക്കിനെയും സന്ദര്‍ശിയ്ക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും പരാജയമായിരുന്നു ഫലം.
ഉമര്‍ ഫാറൂഖിനെ സന്ദര്‍ശിക്കാനായി, എം.ഐ.എം നേതാവ് അസറുദ്ദീന് ഒവൈസിയും ശ്രമം നടത്തി. എന്നാല്‍ ചസം ഇ ഷാഹി ജയിലില്‍ കഴിയുന്ന ഉമര്‍ ഫാറൂഖും സംസാരിക്കാന്‍ തയ്യാറായില്ല.
Discussion about this post