പ്രമുഖ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ ഗ്രൂപ്പില്‍ വിജിലന്‍സ് റെയ്ഡിന് വഴിവച്ചത് അവിടങ്ങളില്‍ കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കള്‍ക്കുള്ള നിക്ഷേപമെന്ന് സൂചന. കെ ബാബുവിന്റെ ബിനാമി ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വരുന്നതിനിടെ വിജിലന്‍സ് മറ്റ് ചില നേതാക്കളെ കുടി വലയിലാക്കാനുള്ള നീക്കത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുത്തൂറ്റ് ഉള്‍പ്പെടെയുളള സ്ഥാപനങ്ങളില്‍ നേതാക്കള്‍ക്കുളള നിക്ഷേപത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും ആദായ നികുതി വകുപ്പിന് ജേക്കബ് തോമസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ കേരളത്തിനകത്തും പുറത്തുമുളള മുത്തൂറ്റ് സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് വിജിലന്‍സിന്റെ ഈ നീക്കം.മുത്തൂറ്റില്‍ പല നേതാക്കള്‍ക്കും കോടികളുടെ നിക്ഷേപമുള്ളതായാണ് വിജിലന്‍സിന് സൂചന ലഭിച്ചിരിക്കുന്നത്.
മുത്തൂറ്റ് ഉള്‍പ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ വീണ്ടും റെയ്ഡ് ഉണ്ടാകുമെന്നും വിവരങ്ങളുണ്ട്. മുായക ലീഡുകള്‍ ലഭിച്ചിട്ടുണ്ട്. മുത്തൂറ്റിന്റെ സ്വര്ണപ്രഹസന നേനം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. കോടികളുടെ കള്ളപ്പണ ഇടപാടുകള്‍ മുത്തൂറ്റ് ഗ്രൂപ്പ് നടത്തിയതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഇത്തരം തട്ടിപ്പുകള്‍ക്ക് രാഷ്ട്രീയമായ പിന്തുണയും സ്ഥാപനത്തിന് ലഭിച്ചിരുന്നുവെന്ന കാര്യമാണ് വിജിലന്‍സ് പരിശോധിക്കുന്നത്.
കൂടുതല്‍ രാഷ്ട്രിയ നേതാക്കളുടെ സ്വത്ത് വിവരം സംബന്ധിച്ച വിവരങ്ങള്‍ തേടി വിജിലന്‍സ് നല്കിയ കത്തിന് ആദായ നികുതി വകുപ്പ് നല്കുന്ന വിവരങ്ങള്‍ ഏറെ നിര്‍ണായകമാകും. സംശയകരമായ ഏതെങ്കിലും ഇടപാടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് അറിയിക്കാനും വിജിലന്‍സ് ഡയറക്ടര്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പല നേതാക്കള്‍ക്കും മുന്‍ മന്ത്രിമാര്‍ക്കും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം ഉള്ളതായി ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ ശക്തമായി നപടികളുമായി മുന്നോട്ട് പോയാല്‍ പല നേതാക്കളും കുടുക്കിലാകും.
രാഷ്ട്രീയ നേതാക്കളുടെ നിക്ഷേപങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ആദായനികുതി വകുപ്പിന് കത്തയച്ചു.
Discussion about this post