Saturday, May 24, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Technology

എന്താണ് റിലയന്‍സ് ജിയോയുടെ ബിസിനസ് തന്ത്രം? വൈറലായ ഇന്റര്‍നെറ്റ് ആക്ടിവിസ്റ്റിന്റെ വിവരണം

by Brave India Desk
Sep 5, 2016, 12:16 pm IST
in Technology
Share on FacebookTweetWhatsAppTelegram

mukesh ambaniഉപഭോക്താക്കള്‍ക്ക് വന്‍ ഓഫറുകളുമായി എത്തിയ റിലയന്‍സ് ജിയോ 4ജിയാണ് ഇപ്പോള്‍ എല്ലാവരുടേയും ചര്‍ച്ചാ വിഷയം. ലോകത്ത് ഏറ്റവും മിതമായ നിരക്കില്‍ 4ജി സേവനം നല്‍കുന്ന ടെലികോ ദാതാവാണ് തങ്ങളെന്നാണ് മുകേഷ് അംബാനിയുടെ അവകാശവാദം. വെറും 50 രൂപയ്ക്ക് ഒരു ജിബി 4ജി ഡേറ്റാ, മൂന്ന് മാസം അണ്‍ലിമിറ്റഡ് ഡേറ്റാ/വോയ്‌സ് കോള്‍, റോമിങ് സൗജന്യം, ബ്ലാക്ക് ഔട്ട് ഡേയ്ക്ക് അറുതി…ഇങ്ങനെ പോകുന്നു ജിയോ ഓഫറുകളുടെ നിര.

ഇത്ര മിതമായ നിരക്കില്‍ റിലയന്‍സ് ജിയോ 4ജി സേവനം എങ്ങനെ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നുവെന്ന സംശയം സ്വാഭാവികമായും ആരുടെ മനസ്സിലും ഉയരും. എന്താണ് ജിയോക്ക് പിന്നിലുള്ള അംബാനിയുടെ തന്ത്രം? എങ്ങനെയാണ് അവര്‍ ലാഭമുണ്ടാക്കുന്നത്? ഇതിനൊരു വിശദീകരണം നല്‍കുകയാണ് ക്ഷിതിജ് സല്‍ഗുനന്‍ എന്ന വ്യക്തി. ഇന്റര്‍നെറ്റ് ആക്ടിവിസ്റ്റ് കൂടിയായ സല്‍ഗുനന്‍ ക്വസ്റ്റിന്‍ ആന്റ് ആന്‍സ്വര്‍ സൈറ്റ് ആയ ക്വോറയില്‍ ജിയോയുടെ ബിസിനസ് തന്ത്രങ്ങളെക്കുറിച്ചിട്ട വിവരണം ഇതിനകം 9.5 ലക്ഷത്തോളം പേര്‍ വായിച്ചുകഴിഞ്ഞു.

Stories you may like

കിടിലൻ സുരക്ഷ : മോഷ്ടിക്കപ്പെട്ടാലും ഉപയോഗിക്കാനാവില്ല ആന്‍ഡ്രോയിഡ് 16 പൊളിക്കും

സ്കൈപ് ഇനിയില്ല ; മെയ് അഞ്ചിന് പ്രവർത്തനം അവസാനിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് ; പകരക്കാരനാവുന്നത് ഈ ആപ്പ്

അദ്ദേഹത്തിന്റെ ക്വോറാ പോസ്റ്റിന്റെ സംഗ്രഹം വായിക്കാം:

ജിയോയെ കുറിച്ച് അറിയും മുമ്പേ അറിയേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് എന്നൊരു മൊബൈല്‍ കമ്പനി നിലനില്‍ക്കെയാണ് മുകേഷ് അംബാനി മറ്റൊരു ടെലികോം കമ്പനിയ്ക്ക് ഇത്തരത്തില്‍ ഒരു ഭീമന്‍ തുക മുതല്‍ മുടക്കിയത്. ഇത് എന്തിനാണെന്നാണ് ആദ്യമറിയേണ്ടത്. 2002-ല്‍ ദീരുഭായ് അംബാനി മരണമടഞ്ഞതോടെ റിലയന്‍സ് സ്വത്തുവകകളെ സംബന്ധിച്ച് തര്‍ക്കങ്ങള്‍ അനില്‍, മുകേഷ് അംബാനിമാര്‍ക്കിടയില്‍ ഉടലെടുത്തു. തര്‍ക്കം രൂക്ഷമായപ്പോള്‍ അമ്മ ഇടപെട്ട് 2005-ല്‍ റിലയന്‍സ് സംരഭങ്ങള്‍ രണ്ടായി ഭാഗിച്ച് നല്‍കി. ടെലികോം, ഊര്‍ജ, വിനോദ, സാമ്പത്തിക ബിസിനസ്സ് അനില്‍ അംബാനിയുടെ കൈവശം വന്നു ചേര്‍ന്നപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റേയും ഇന്ത്യന്‍ പെട്രോകെമിക്കല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെയും ഉടമസ്ഥാവകാശം മുകേഷ് അംബാനിക്ക് ലഭിച്ചു.

ആസ്തികള്‍ ഭാഗിച്ച് കഴിഞ്ഞപ്പോള്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ അനില്‍ അംബാനിയുടെ കൈകളില്‍ വന്നുചേര്‍ന്നെങ്കിലും മുകേഷ് അംബാനിയായിരുന്നു ഇന്ത്യന്‍ മൊബൈല്‍ വിപണിയെ മാറ്റിമറിച്ച ആ ടെലികോം കമ്പനിയുടെ മുഖ്യ സൂത്രധാരന്‍. കമ്പനിയുടെ ഡയറക്ടേഴ്‌സ് ബോര്‍ഡില്‍ പോലും മുമ്പ് അനില്‍ അംബാനിയ്ക്ക് ഇടമുണ്ടായിരുന്നില്ല. മറ്റൊരു ടെലികോം കമ്പനി തുടങ്ങുന്നതില്‍ നിന്നും മുകേഷ് അംബാനിയെ തടയുന്നതിനായി ടെലികോം രംഗത്ത് പരസ്പരം മത്സരിക്കില്ലെന്ന ഒരു ഉടമ്പടി(jnoncompete clause) ആസ്തികള്‍ ഭാഗിക്കുന്ന വേളയില്‍ അനില്‍ അംബാനി ഉണ്ടാക്കിയിരുന്നു. 2010-ല്‍ ഈ ഉടമ്പടിയുടെ കാലാവധി കഴിഞ്ഞു. ഇതോടെ മുകേഷ് അംബാനി ഇന്‍ഫോടെല്‍ ബ്രോഡ്ബാന്‍ഡിലെ 96 ശതമാനം ഓഹരികളും വാങ്ങി. ഇന്ത്യയിലെ എല്ലാ സെക്ടറുകളിലേയും 4ജി സ്‌പെക്ട അവകാശം നേടിയ കമ്പനിയായിരുന്നു ഇന്‍ഫോടെല്‍ ബ്രോഡ്ബാന്‍ഡ്. പിന്നീട് ഈ കമ്പനിയുടെ പേര് ജിയോ എന്നാക്കുകയാണ് ചെയ്തത്. രാജ്യമെങ്ങും ഫൈബര്‍ ഒപ്ടിക് നെറ്റ് വര്‍ക്ക് നിര്‍മ്മിക്കാനും കമ്പനി ആരംഭിച്ചു.

റിലയന്‍സ് കമ്മ്യൂണിക്കേഷസിന്റെ മുഖ്യസൂത്രധാരനായിരുന്ന മുകേഷ് അംബാനിക്ക് രാജ്യത്തെ ടെലികോം സേവന ദാതാക്കളുടെ ന്യൂനതകള്‍ നന്നായി അറിയാമായിരുന്നു. അതിനാല്‍ നിലവിലെ ടെലികോം കമ്പനികളുമായി മത്സരിച്ച് മൊബൈല്‍ സേവന രംഗത്ത് നിന്നും വന്‍ ആദായമുണ്ടാക്കാന്‍ കഴിയുമെന്ന് മുകേഷ് അംബാനി മനസ്സിലാക്കി.

ഒറ്റനോട്ടത്തില്‍ ആരേയും അമ്പരിപ്പിക്കുന്നതാണ് ജിയോ ഡേറ്റാ താരിഫുകള്‍. എന്നാല്‍ സൗജന്യ വോയ്‌സ് കോളുകള്‍ നല്‍കിയാലും ജിയോ മറ്റു കമ്പനികളേക്കാള്‍ കൂടുതല്‍ ലാഭം ഉപയോക്താക്കളില്‍ നിന്നും നേടുമെന്നതാണ് യാഥാര്‍ത്ഥ്യം.

ഒരു ഉപഭോക്താവില്‍ നിന്നും ഇന്ത്യയിലെ ടെലികോം ദാതാക്കള്‍ക്ക് പ്രതിമാസം ലഭിക്കുന്ന ശരാശരി വരുമാനം ഏകദേശം 150 രൂപയാണ് (ആവറേജ് റെവന്യൂ പെര്‍ യൂസര്‍). പ്രതിമാസ മൊബൈല്‍ സേവനത്തിനായി 250 രൂപയിലധികം ചെലവിടുന്നുവെങ്കില്‍ നിങ്ങളെ ഉയര്‍ന്ന മൂല്യമുള്ള ഉപഭോക്താവായി കണക്കാക്കും. റിലയന്‍സ് ജിയോ താരിഫ് നോക്കൂ.

jio
ഏത് ഡേറ്റാ പ്ലാന്‍ ആണ് നിങ്ങള്‍ തെരഞ്ഞെടുക്കുക. ഫോണ്‍ വിളി മാത്രമാണ് ഉദ്ദേശ്യമെങ്കില്‍ 28 ദിവസം കാലാവധിയുള്ള 149 രൂപയുടെ പ്ലാന്‍ ആണ് ഉചിതം. അണ്‍ലിമിറ്റഡ് വോയ്‌സ് കോളും ഈ പ്ലാനില്‍ ലഭിക്കും. ശബ്ദ ആശയവിനിമയത്തിനായിട്ടല്ല 149 രൂപ നല്‍കുന്നതെങ്കിലും നിങ്ങള്‍ പ്രതിമാസം 150 രൂപ ഈ പ്ലാന്‍ വഴി ജിയോക്ക് നല്‍കുന്നു. മറ്റു ടെലികോം ദാതാക്കള്‍ക്ക് ലഭിക്കുന്ന ആവറേജ് റെവന്യൂ പെര്‍ യൂസര്‍ റിലയന്‍സ് ജിയോക്കും ലഭിക്കുന്നുണ്ടെന്ന് ചുരുക്കം.

ഓരോ മാസവും 150 രൂപയിലധികം രൂപയ്ക്ക് ഫോണ്‍ വിളിക്കുന്ന ആളാണെങ്കില്‍ 149 രൂപ പ്ലാന്‍ ഉപഭോക്താവിന് ഏറെ ഉപകാരപ്പെടും. വോയ്‌സിനും എസ്എംഎസിനും ഡേറ്റയ്ക്കും റോമിങ്ങിനും പണം ഈടാക്കിയാണ് മറ്റു ടെലികോം കമ്പനികള്‍ ഓരോ ഉപഭോക്താവില്‍ നിന്നും പ്രതിമാസം ശരാശരി 150 രൂപയുണ്ടാക്കുമ്പോള്‍ റിലയന്‍സ് ജിയോ എസ്എംഎസ്സും റോമിങ്ങും വോയ്‌സ് കോളും സൗജന്യമായി നല്‍കിയാണ് അതേ തുകയോ അതിലധികമോ ഉണ്ടാക്കുന്ന കാര്യം ഇവിടെ പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്.

ഡേറ്റ ഉപയോഗിക്കുന്ന ആള്‍ക്ക് പറ്റിയ പ്ലാന്‍ 149 രൂപ പ്ലാനിനും 499 രൂപ പ്ലാനിനും ഇടയില്‍ ഇല്ലെന്ന കാര്യം ശ്രദ്ധേയമാണ്. ഇതിനാല്‍ ഡേറ്റ ആവശ്യമുള്ള ഉപഭോക്താക്കളെ 499 പ്ലാനിലേക്ക് എത്തിക്കാനുള്ള സൈക്കോളജിക്കല്‍ ട്രിക്കാണിത്. താരതമ്യേന ചെറിയ പ്ലാന്‍ ആയി ആളുകള്‍ ഇതിനെ കണക്കാക്കിയേക്കാം.

19, 199, 299 രൂപയുടെ പ്ലാനുകളും ജിയോ യൂസര്‍മാര്‍ക്കായി ഓഫര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ മുഖ്യ പ്ലാനുകളെ പോലെ ഉപഭോക്താവിന് ഉപകാരപ്രദമാകുന്ന ഓഫറുകളല്ല ഇവ. കുറഞ്ഞ ദിവസ കാലവധിയിലുമാണ് ഈ ഓഫറുകള്‍. ഓരോ രൂപയ്ക്ക് വളരെ കുറഞ്ഞ ഡാറ്റയാണ് ഈ പ്ലാനുകളില്‍ നല്‍കുന്നത്. ഉദാഹരണത്തിന് 299 രൂപയുടെ പ്ലാനില്‍ 21 ദിവസ കാലാവധിയില്‍ 2ജിബിയാണ് ഓഫര്‍. രണ്ട് ജിബി ലിമിറ്റ് മറികടന്നാല്‍ ആഡ്ഓണ്‍ പാക്ക് വഴി റീചാര്‍ജ്ജ് ചെയ്യാം. മെയ്ന്‍ പാക്കിന്റെ കാലാവധി തന്നെയായിരിക്കും ആഡ്ഓണ്‍ പാക്കിനും. ഉദാഹരണത്തിന് 19 രൂപയ്ക്ക് ആഡ്ഓണ്‍ ചെയ്താല്‍ ഒരുദിവസം മാത്രമായിരിക്കും കാലാവധി. കുറഞ്ഞ ഡേറ്റയ്ക്ക് കൂടുതല്‍ പണം ഈടാക്കുന്നതാണ് ഈ ഓഫറുകള്‍.

ഇനി നാല് ജിബിയില്‍ കൂടുതല്‍ ഡേറ്റ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നയാള്‍ക്ക് ഇരട്ടിതുക മുടക്കി 999 രൂപയുടെ പ്ലാന്‍ തെരഞ്ഞെടുക്കേണ്ടി വരും. 499 രൂപയുടേയും 999 രൂപയുടേയും പ്ലാനുകള്‍ക്കിടയില്‍ മറ്റു പ്ലാനുകള്‍ ഇല്ല. ഇതുകൂടാതെ മുഖ്യ പ്ലാനുകള്‍ക്കെല്ലാം 28 ദിവസം മാത്രമാണ് കാലാവധി. ഒരു വര്‍ഷത്തെ മൊത്തം ദിനങ്ങളെ 28 കൊണ്ട് ഹരിച്ചാല്‍ വര്‍ഷത്തില്‍ 13 തവണ ഉപഭോക്താവിന് ഡേറ്റാ ഓഫര്‍ ചെയ്യേണ്ടി വരും(365/28=13.03)

അണ്‍ലിമിറ്റഡ് നൈറ്റ് ഡേറ്റയും വൈഫൈയും ഡേറ്റയും ഒഴിവാക്കി പ്ലാനുകളില്‍ ഓരോ ജിബിക്കും ഈടാക്കുന്ന തുക എത്രയെന്ന് പരിശോധിക്കാം
149 രൂപയ്ക്ക് 0.3 ജിബി= ഒരു ജിബിക്ക് 497 രൂപ(ആരെങ്കിലും ഈ പ്ലാന്‍ തെരഞ്ഞെടുക്കുമോ?)
499 രൂപയ്ക്ക് 4 ജിബി= ഒരു ജിബിക്ക് 125 രൂപ
999 രൂപയ്ക്ക് 10 ജിബി= ഒരു ജിബിക്ക് 100 രൂപ
1499 രൂപയ്ക്ക് 20 ജിബി= ഒരു ജിബിക്ക് 75 രൂപ
2499 രൂപയ്ക്ക് 35 ജിബി= ഒരു ജിബിക്ക് 71 രൂപ
3999 രൂപയ്ക്ക് 60 ജിബി= ഒരു ജിബിക്ക് 66 രൂപ
4999 രൂപയ്ക്ക് 75 ജിബി= ഒരു ജിബിക്ക് 66 രൂപ
ജിബി കണക്കില്‍ നോക്കുകയാണെങ്കില്‍ ഒരു ജിബിയ്ക്ക് 50 രൂപ എന്ന ജിയോ സ്‌പെഷ്യല്‍ ഓഫറിന്റെ അടുത്ത് പോലും എത്തില്ല മുഖ്യ പ്ലാനുകള്‍.

കരുത്തുറ്റ നെറ്റ്‌വര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഉണ്ടെങ്കില്‍ ഒരു ചെലവുമില്ലാതെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ ടെലികോം ദാതാവിന് കഴിയും. അധിക ഡേറ്റ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ബാന്‍ഡ്‌വിഡ്ത്ത് ഇല്ലാത്തതിനാലാണ് ഭൂരിഭാഗം ഇന്റര്‍നെറ്റ് ദാതാക്കളും ഉപഭോക്താക്കളുടെ ഡേറ്റാ ഉപയോഗത്തിന് പരിധി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ജിയോയുടെ കാര്യം വ്യത്യസ്തമാണ്. 6ജി സേവനം വരെ നല്‍കാന്‍ ശേഷിയുള്ളതാണ് ജിയോയുടെ ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്ക്. അതിനാല്‍ ഡേറ്റാ ബാന്‍ഡ് വിഡ്ത്ത് പ്രശ്‌നമുയരാനേ പോകുന്നില്ല.

വോയസ്‌കോളിനാണ് മറ്റു ടെലികോം കമ്പനികള്‍ പ്രാമുഖ്യം നല്‍കുന്നത്. അതിനാല്‍തന്നെ അവര്‍ ഉപയോഗിക്കുന്നത് ലിമിറ്റഡ് ഡേറ്റാ ബാന്‍ഡ്‌വിഡ്ത്താണ്. ദേശവ്യാപകമായി ഫൈബര്‍ നെറ്റ് വര്‍ക്ക് ഇല്ലാത്തതിനാല്‍ അവര്‍ക്ക് മറ്റു കമ്പനികളുടെ നെറ്റ് വര്‍ക്കുകളെ ആശ്രയിക്കേണ്ടി വരുന്നു. അതിനാലാണ് കമ്പനികള്‍ അണ്‍ലിമിറ്റഡ് പ്ലാനുകള്‍ സാധാരണമായി നല്‍കാത്തതിന് കാരണം.

എല്ലാ പ്ലാനുകളിലും അണ്‍ലിമിറ്റഡ് ഡേറ്റാ നല്‍കാനുള്ള കരുത്ത് ജിയോയ്ക്കുണ്ട്. പക്ഷെ അത് നടപ്പാക്കിയാല്‍ അതവരുടെ വരുമാനത്തെ ബാധിക്കും. മറ്റു ടെലികോം കമ്പനികളേക്കാള്‍ ശരാശരി 50 ശതമാനം കുറവ് പണമേ പ്ലാനുകള്‍ക്ക് ജിയോ ഈടാക്കുന്നുള്ളൂ. ചെറിയ പ്ലാനുകള്‍ക്ക് കൂടുതല്‍ ജിബി നല്‍കിയാല്‍ ഉയര്‍ന്ന പ്ലാനുകള്‍ക്ക് ആവശ്യക്കാര്‍ കുറയും. മറ്റു കമ്പനികള്‍ താരിഫ് നിരയ്ക്കുകള്‍ കുറച്ചാല്‍ ജിയോ ഇനിയും ഡേറ്റാ നിരയ്ക്ക് കുറയ്ക്കും. രാത്രിയിലുള്ള അണ്‍ലിമിറ്റഡ് ഡേറ്റാ ഉപയോഗം രണ്ട് എഎം മുതല്‍ പുലര്‍ച്ചെ 5 വരെ മാത്രമാണെന്ന് പ്രത്യേകം ശ്രദ്ധിക്കുക.

Tags: mukesh ambanijio
ShareTweetSendShare

Latest stories from this section

ലോകത്തെ എല്ലാ ഫേസ്ബുക്ക് അക്കൗണ്ടുകളിലും ഈ കാര്യം ചെയ്യാൻ സുക്കറണ്ണൻ ആലോചിച്ചിരുന്നു; പണി പാളിയേനെ…..

അയ്യോ അരുതേ… വാട്‌സ്ആപ്പ് ഫോട്ടോ ഡൗൺലോഡ് ചെയ്താൽ പണവും സ്വകാര്യവിവരങ്ങളും നഷ്ടപ്പെടാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

Close-up of an IISc-developed GaN-on-silicon high-power microwave transistor.

ഉയർന്ന ശേഷിയുള്ള മൈക്രോവേവ് ട്രാൻസിസ്റ്റർ ഇന്ത്യയിൽ നിർമ്മിച്ചു. പ്രതിരോധ മേഖലയിൽ വൻ കണ്ടെത്തലുമായി ബെഗലൂരു ഐ ഐ എസ് സിയിലെ ശാസ്ത്രജ്ഞർ

റേഞ്ച് കുറവാണോ…തള്ള് വിശ്വസിക്കണ്ട, സ്വയം പരിശോധിച്ചറിയാം; കവറേജ് മാപ്പ് നോക്കുന്നത് ഇങ്ങനെ

Discussion about this post

Latest News

എന്താണ് ശശികല ടീച്ചർ ചെയ്ത കുറ്റം ?

ജീവനക്കാർ മദ്യലഹരിയിലാണോയെന്ന് പരിശോധിക്കാൻ എത്തിയ ഉദ്യോഗസ്ഥൻ’പാമ്പ്’:സസ്‌പെൻഷൻ

അരികെ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീകളെ ലെെംഗികമായി പീഡിപ്പിച്ചു,പണംതട്ടി; ചാവക്കാട് സ്വദേശി അറസ്റ്റിൽ

തീവ്രവാദികളെയും പൗരന്മാരെയും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത രാജ്യം, പഹൽഗാം അവസാനത്തേത്; അന്താരാഷ്ട്ര വേദിയിൽ പാകിസ്താന് താക്കീതുമായി ഇന്ത്യ

സൂക്ഷിച്ചോ…പെരുമഴക്കാലമിങ്ങെത്തി,ഇത്തവണ നേരത്തെ,16 വർഷത്തിന് ശേഷം ഈ മാറ്റം: കണ്ടറിയാം….

ഭീകരാക്രമണങ്ങളിൽ 20,000 ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു; യുഎന്നിൽ പാകിസ്താനെ നിർത്തിപ്പൊരിച്ച് ഇന്ത്യ

സർക്കാർ ഭൂമിയിൽ പരസ്യം സ്ഥാപിച്ചത് എതിർത്തു; വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തി സിപിഎം പ്രവർത്തകർ;പരാതി

സാമ്പത്തികഇടപാടിൽ തർക്കം,റാപ്പർ ഡബ്‌സിയും 3 സുഹൃത്തുക്കളും അറസ്റ്റിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies