തിരുവനന്തപുരം: മുന്‍ എകസൈസ് മന്ത്രി കെ ബാബുവിനെതിരായ കേസില്‍ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന് നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഘടകകക്ഷി നേതാക്കള്‍ രംഗത്ത്. യുഡിഎഫ് യോഗത്തില്‍ ആണ് നേതാക്കള്‍ ആവശ്യം ഉന്നയിച്ചത്.
ബാബുവിനെതിരെയുടെ അന്വേഷണം നടക്കട്ടേയെന്ന് രമേശ് ചെന്നിത്തലയും പൊതുജനങ്ങളുടെ ശ്രദ്ധ പതിയുന്ന അഴിമതി വിഷയങ്ങളില്‍ നടപടി സ്വീകരിക്കുന്നതിന് മുമ്പ് വിശദമായ കൂടിയാലോചനകള്‍ വേണമെന്ന് കെപിസിസി ഉപാധ്യക്ഷന്‍ വി.ഡി സതീശനും ആവശ്യപ്പെട്ടു. എന്നാല്‍ ബാബുവിനെതിരെയുള്ള കേസ് പ്രതികാര നടപടിയാണെന്നും ബാബുവിനെ സംരക്ഷിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ചാണ്ടി കര്‍ശന നിലപാടെടുത്തു.
യോഗത്തില്‍ മൌനം അവലംബിച്ച വി.എം സുധീരനെതിരെ ഘടകക്ഷി നേതാക്കള്‍ രംഗത്തെത്തി. കോണ്‍ഗ്രസില്‍ ഏകാഭിപ്രായം ഉണ്ടായതിന് ശേഷം ഞങ്ങളുടെ നിലപാട് വ്യക്തമാക്കാമെന്ന് ഘടക കക്ഷി നേതാക്കള്‍ വ്യക്തമാക്കി. കേസിനെ രാഷ്ട്രിയമായി നേരിടുമെന്ന് യുഡിഎഫ് കണ്‍വീനറും അറിയിച്ചു.
Discussion about this post