ഡല്‍ഹി: ഇന്ത്യ-അമേരിക്കന്‍ സൈനിക നീക്കങ്ങളില്‍ കടുത്ത അതൃപ്തിയുമായി ലക്ഷര്‍ ഇ ത്വയ്ബ കമാന്‍ഡറും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹഫീസ് സയ്യിദ് രംഗത്ത് എത്തി. സൈനിക താവളങ്ങള്‍ പങ്കുവയ്ക്കാനുള്ള ഇന്ത്യ-യുഎസ് കരാര്‍ പാക് വിരുദ്ധവും ഇസ്ലാം വിരുദ്ധവുമാണെന്നാണ് ഭീകരന് പറഞ്ഞത്. പാക്കിസ്ഥാന് -ചൈന സാമ്പത്തിക ഇടനാഴിയെ ചെറുക്കാനാണ് ഇത്തരത്തിലുള്ള നീക്കമെന്നും അതേ സമയം ഇന്ത്യന്‍-യുഎസ് കരാര്‍ ചൈന-പാക് ബന്ധത്തെ ദൃഢീകരിക്കാനെ ഉപകരിക്കൂ എന്നും സയ്യിദ് പറഞ്ഞു.
ഇന്ത്യക്കു പാക്കിസ്ഥാനുമായും യുഎസിന് ചൈനയുമായി പ്രശ്നങ്ങള്‍ നിലവില്‍ ഉണ്ട്. പാക്കിസ്ഥാന്-ചൈന സാമ്പത്തിക ഇടനാഴിയുള്ളതിനാല് ഇരു രാജ്യങ്ങളുടെയും താത്പര്യങ്ങള്‍ ഒന്നാണെന്നും ഭീകരന് കൂട്ടിച്ചേര്‍ത്തു. പാക് അധീന കശ്മീരിലൂടെ കടന്നുപോകുന്ന ചൈന-പാക് സാമ്പത്തിക ഇടനാഴിയുടെ സുരക്ഷാ ഉറപ്പാക്കുന്നത് തങ്ങളുടെ ചുമതലയാണെന്നും ഒരു രാജ്യത്തെയും ഇക്കാര്യത്തില്‍ ഇടപെടാന്‍ അനുവദിക്കില്ലെന്നും പാക് സൈനിക മേധാവി റാഹില്‍ ഷെരിഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് ഭീകരന്റെ ഭാഗത്തു നിന്നും പ്രകോപനപരമായ പ്രസ്താവന വരുന്നത്.
Discussion about this post