കോട്ടയം: പ്രധാന അധ്യാപികയുടെ മാനസിക പീഡനത്തില്‍ മനംനൊന്ത് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സ്കൂള്‍ വിദ്യാര്‍ഥിനി മരിച്ചു. മൂവാറ്റുപുഴ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനി പനവേലില്‍ അനുരുദ്ധന്റെ മകള്‍ നന്ദനയാണ് മരിച്ചത്. ഗുരുതരമായ പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന നന്ദന ശനിയാഴ്ച രാവിലെയാണ് മരിച്ചത്. അധ്യാപികക്കെതിരെ വാഴക്കുളം പോലീസ് കേസെടുത്തിട്ടുണ്ട്.
ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പരീക്ഷക്ക് മുന്‍പ് വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നിട്ടുണ്ടോയെന്ന് അറിയാന്‍ അധ്യാപകര്‍ കഴിഞ്ഞ ശനിയാഴ്ച വിദ്യാര്‍ഥികളുടെ ബാഗുകള്‍ പരിശോധിച്ചിരുന്നു. മകളുടെ ബാഗില്‍ നിന്ന് കത്ത് ലഭിച്ചതിനെ തുടര്‍ന്ന് അധ്യാപിക പെണ്‍കുട്ടിയെ സ്റ്റാഫ് റൂമില്‍ വിളിച്ച് മോശമായ പദപ്രയോഗം നടത്തിയെന്നാണ് പരാതി. മറ്റ് അധ്യാപകര്‍ക്കു മുന്പില് ?െവച്ചാണ് അപമാനിച്ചതെന്ന്? വീട്ടുകാര്‍ പറയുന്നു. ഇതില്‍ മനംനൊന്ത് വീട്ടില്‍ ആരുമില്ലാതിരുന്ന സമയം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
Discussion about this post