ഡല്‍ഹി: ജെഎന്‍യുവിലെ തെരഞ്ഞെടുപ്പില്‍ എബിവിപിക്കേറ്റ കനത്ത തിരിച്ചടിയെ പരിഹസിച്ച് എഐഎസ്എഫ് നേതാവും ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന്റെ മുന്‍ പ്രസിഡന്റുമായിരുന്ന കനയ്യ കുമാര്‍ രംഗത്ത്. എബിവിപി പറഞ്ഞിരുന്നത് രാജ്യദ്രോഹികളുടെ താവളമായ ജെഎന്‍യു അടച്ചുപൂട്ടിക്കും എന്നായിരുന്നു. എന്നാല്‍ എബിവിപിയെ പുറത്താക്കി ജെഎന്‍യു മറുപടി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് എന്താണ് സംഭവിച്ചതെന്ന് രാജ്യത്തിന് അറിയാന്‍ ആഗ്രഹമുണ്ടെന്നും കനയ്യ ട്വിറ്ററില്‍ കുറിച്ചു.
[fb_pe url=”https://www.facebook.com/kanhiyaKumarJNU/posts/334746496864038:0″ bottom=”30″]
എബിവിപിയെ പിന്തുണക്കാത്ത, അവര്‍ക്ക് വോട്ടു രേഖപ്പെടുത്താത്ത എല്ലാ വിദ്യാര്‍ഥികള്‍ക്കും കനയ്യ നന്ദി അറിയിച്ചിട്ടുണ്ട്. സംഘപരിവാര്‍ രാഷ്ട്രീയത്തിന് മറുപടി നല്കിയ വിദ്യാര്‍ഥികള്‍ക്ക് എഐഎസ്എഫ് നേതാവും ജെഎന്‍യു വിദ്യാര്‍ഥിയും ഇപ്പോള്‍ എംഎല്‍എയുമായ മുഹമ്മദ് മുഹ്സിനും അഭിനന്ദനം അറിയിച്ചു.
രാജ്യദ്രോഹികള്‍ എന്നു മുദ്രകുത്തി ഒറ്റപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ചുവന്ന പ്രതിരോധം സൃഷ്ടിച്ച് ജെ എന്‍ യു വിദ്യാര്‍ത്ഥികള്‍ സംഘപരിവാര്‍ രാഷട്രീയത്തിന് മറുപടി നല്കിയിരിക്കുന്നു. ഈ ചരിത്ര വിജയത്തിന് കളമൊരുക്കിയ എല്ലാ വിദ്യാര്‍ത്ഥി സഖാക്കള്‍ക്കും ലാല്‍ സലാമെന്നാണ് മുഹ്സിന് ഫെയ്സ്ബുക്കില്‍ ജെഎന്‍യുവിലെ വിജയത്തെക്കുറിച്ച് എഴുതിയത്. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുളള നാലു ജനറല്‍ സീറ്റുകളും 33ല്‍ 30 കൗണ്‍സിലര്‍ സ്ഥാനങ്ങളും ഐസഎസ്എഫ്ഐ സഖ്യമാണ് വിജയിച്ചത്. എഐഎസ്എഫ് തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നിരുന്നു.
കഴിഞ്ഞ വര്‍ഷം ഒരു ജനറല്‍ സീറ്റ് പിടിച്ചെടുത്ത എബിവിപി ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് തളളപ്പെട്ടു. കൂടാതെ രാജ്യദ്രോഹികളുടെ ആസ്ഥാനമാണെന്ന് ക്യാംപെയ്ന് ചെയ്ത എബിവിപിക്ക് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പിലൂടെ വിദ്യാര്‍ഥികള്‍ നല്‍കിയത്. എബിവിപിക്ക് ക്യാംപസില്‍ പൊതുവെ ആധിപത്യം ഉണ്ടായിരുന്ന ഡിപ്പാര്‍ട്ടുമെന്റുകള്‍ അവരെ കൈവിടുകയും ചെയ്തിട്ടുണ്ട്.
Discussion about this post