ഹൈദരാബാദ്: ബക്രീദിന് പശുക്കളെ കശാപ്പ് ചെയ്യുന്നുവെന്നാരോപിച്ച് ബി.ജെ.പി എം.എല്‍.എ രാജസിംഗിന്റെ ഭീഷണി. തങ്ങളുടെ വിശ്വാസത്തെ മാനിച്ചില്ലെങ്കില്‍ അസുഖകരമായ അന്തരീക്ഷം ഉണ്ടാകുമെന്ന് ടി. രാജസിംഗ് പറയുന്നത്. പശുക്കളെ കൊല്ലരുതെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ തെലുങ്കാന സര്‍ക്കാരും പോലീസും തയ്യാറാകുന്നില്ല.
പശുക്കളെ കശാപ്പ് ചെയ്യരുതെന്ന സുപ്രീം കോടതി വിധി ലംഘിച്ച് ബക്രീദിന് നിരവധി പശുക്കളെ കശാപ്പ് ചെയ്യാനിരിക്കുകയാണെന്നും സിംഗ് ആരോപിച്ചു. കശാപ്പ് ചെയ്യാനിരിക്കുന്ന എല്ലാ പശുക്കളെയും സര്‍ക്കാര്‍ വീണ്ടെടുക്കണമെന്നും മൃഗഡോക്ടര്മാരെക്കൊണ്ട് അവയുടെ ആരോഗ്യസ്ഥിതി പരിശോധിക്കണമെന്നും സിംഗ് ആവശ്യപ്പെട്ടു. നേരത്തെ ബീഫ് കഴിക്കുന്നവരെയും പശുക്കളെ കൊല്ലുന്നവരെയും ആക്രമിക്കുന്നതിനെ പരസ്യമായി ന്യായീകരിച്ച എം.എല്‍.എയാണ് രാജസിംഗ്.
Discussion about this post