ഡല്‍ഹി : ബലൂചിസ്ഥാനിലെ ജനങ്ങള്‍ക്കായി ഓള്‍ ഇന്ത്യ റേഡിയോ ആരംഭിക്കുന്ന വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും ഇന്ന് ഉദ്ഘാടനം ചെയ്യും. വെബ്‌സൈറ്റും മൊബൈല്‍ ആപ്പും പ്രസാര്‍ഭാരതി ചെയര്‍പേഴ്‌സണ്‍ എ സൂര്യപ്രകാാണ് ഉദ്ഘാടനം ചെയ്യുക
ബലൂച് ശ്രോതാക്കളെ ലക്ഷ്യംവച്ചാണ് എഐആര്‍ വെബ്‌സൈറ്റും മൊബൈല്‍ ആപ്പും ആരംഭിക്കുന്നത്. നിലവില്‍ ബലൂചി ഭാഷയില്‍ ഓള്‍ ഇന്ത്യ റേഡിയോയുടെ വിദേശ സര്‍വീസ് ഡിവിഷന്‍ പ്രക്ഷേപണം നടത്തുന്നുണ്ട്. 197475ലാണ് ഇതാരംഭിച്ചത്. ബലൂചി ഉള്‍പ്പെടെ 27 ഭാഷകളിലായി 108 രാജ്യങ്ങളില്‍ എഐആറിന്റെ വിദേശ വിഭാഗം ഇപ്പോള്‍ പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്്. കിഴക്കന്‍ ഏഷ്യ, ദക്ഷിണേഷ്യ രാജ്യങ്ങളിലെ ഭാഷകളാണ് ഇതില്‍ ഏറിയ പങ്കും. നേരത്തെ ദൂദദര്‍ശന്‍ ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ബ്രഹുംഗാഹ് ബഗ്തിയുടെ അഭിമുഖം എടുത്തിരുന്നു.
സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഉന്നയിച്ചത് ഏറെ ചര്‍ച്ചയായിരുന്നു.
Discussion about this post