ബിജ്നോര്‍: ഉത്തര്‍പ്രദേശിലെ ബിജ്നോറില് ഇരു വിഭാഗക്കാര്‍ തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ നാല് പേര് മരിച്ചതായി റിപ്പോര്‍ട്ട്. ഹസീനുദ്ദീന്‍, സര്‍ഫറാസ്, അഹ്സാന് എന്നിവരും തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റൊരു യുവാവുമാണ് മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി. നിരവധി പേര്‍ക്ക് പരിക്കേറ്റു.
രണ്ട് വ്യത്യസ്ത വിഭാഗങ്ങളില്‍ പെടുന്നവര്‍ തമ്മിലുണ്ടായ സംഘര്‍ഷം വെടിവെപ്പിലേയ്ക്ക് നീങ്ങുകയായിരുന്നു. സംഭവത്തില്‍ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മരിച്ചവരില്‍ മൂന്നു പേര് ഒരേ കുടുംബത്തില്‍പെട്ടവരാണ്.
പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.ചില യുവാക്കള്‍ ചേര്‍ന്ന് സ്കൂള്‍ വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികളെ ഉപദ്രവിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് ഏറ്റുമുട്ടലില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post