തിരുവനന്തപുരം : ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി കെ.എം മാണിയെ അനുവദിക്കില്ലെന്ന പ്രതിപക്ഷത്തിന്റെ നിലപാടിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷത്തിന് തീവ്രവാദികളുടെ നിലപാടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .
പെന്‍ഷന്‍ പ്രായം കൂട്ടുന്നതിനുള്ള ശുപാര്‍ശ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ യുവാക്കളെ വിശ്വാസത്തിലെടുത്തേ തീരുമാനം എടുക്കുകയുള്ളെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post