ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനില്‍ സ്ഫോടനം. പ്രദേശിക സമയം ശനിയാഴ്ച രാത്രി ഒമ്പതു മണിയോടെ വേസ്റ്റ് ബിന്നില്‍ നിന്നാണ് പൊട്ടിത്തെറി ഉണ്ടായത്. വേസ്റ്റ് ബിന്നില്‍ നിന്ന് വന്‍ ശബ്ദത്തോടെ സ്ഫോടനം ഉണ്ടാവുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ആളപായമില്ല. 29ലധികം പേര്‍ക്ക് പരിക്കേറ്റു. സിസ്ത്, സെവന്ത് അവന്യൂകളുടെ ഇടയിലുള്ള 23-ാം സ്ട്രീറ്റിലായിരുന്നു സ്ഫോടനം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്ഫോടനം ഉണ്ടായ ഉടനെ ന്യൂയോര്‍ക്ക് പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചിരിക്കുകയാണ്. ന്യൂയോര്‍ക്ക് പോലീസിന്റെ ഭീകരവിരുദ്ധ സേന ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post