ഡല്‍ഹി: ജനങ്ങള്‍ കൊതുകുകള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ചിക്കുന്‍ഗുനിയയും ഡെങ്കിപ്പനിയും നേരിടാന്‍ ഡല്‍ഹി സര്‍ക്കാരും കേന്ദ്രവും ബി.ജെ.പി നിയന്ത്രണത്തിലുള്ള മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. കൊതുകുകള്‍ക്ക് കോണ്‍ഗ്രസുകാരും ബി.ജെ.പിക്കാരുമെന്ന വ്യത്യാസം ഒന്നുമില്ലെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
ഇന്ത്യാ-പാക് ക്രിക്കറ്റ് ക്രിക്കറ്റ് മത്സരം നടക്കുമ്പോള്‍ രാജ്യം മുഴുവന്‍ ഒന്നിക്കുന്നതുപോലെ എല്ലാവരും കൊതുകുകളെ തുരത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. തദ്ദേശ സ്ഥാപനങ്ങളെ ഇനിയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കൂടുതല്‍ ഫോഗിങ് യന്ത്രങ്ങള്‍ വാങ്ങാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്കിക്കഴിഞ്ഞുവെന്നും കെജ്രിവാള് പറഞ്ഞു. തൊണ്ടയിലെ ശസ്ത്രക്രിയയ്ക്കുശേഷം കെജ്രിവാള് ഞായറാഴ്ചയാണ് ആസ്പത്രിവിട്ടത്.
Discussion about this post