ഋഗ്വേദ ഗ്രന്ഥത്തില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് ബ്രിട്ടീഷ് യുവ എംപി ചുമതലയേറ്റു. ഹൗസ് ഓഫ് ലോഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജനായ ജിതേഷ് കിഷോര്‍ കുമാര്‍ ഗാഡിയ ആണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ലണ്ടനില്‍ ഈ മാസം 13നായിരുന്നു സത്യപ്രതിജ്ഞ.
മാക്സ് മുള്ളര്‍ എഡിറ്റ് ചെയ്ത സംസ്കൃത ഭാഷയിലുള്ള 1849ല്‍ എഴുതിയ ഗ്രന്ഥത്തില്‍ തൊട്ടായിരുന്നു യുവ എംപിയുടെ സത്യപ്രതിജ്ഞ. ഹൗസ് ഓഫ് ലോഡിലുള്ള ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ വംശജനാണ് 46 കാരനായ ജിതേഷ് കിഷോര്‍ കുമാര്‍.
വെബ്ലിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തിയപ്പോള്‍ ഇന്ത്യന്‍ ബിസിനസ് സമൂഹവുമായുള്ള കൂടിക്കാഴ്ചയ്ക്ക് നേതൃത്വം നല്കിയ വ്യക്തിയാണ് ജിതേഷ് ഗാഡിയ. 167 വര്‍ഷം പഴക്കമുള്ള മാക്സ് മുള്ളര്‍ എഡിറ്റ് ചെയ്ത ഋഗ്വേദത്തിന്റെ പകര്‍പ്പ് ഗാഡിയ ബ്രിട്ടീഷ് പാര്‍ലമെന്റിന് ഉപഹാരമായി സമര്‍പ്പിച്ചിട്ടുണ്ട്.
Discussion about this post