അബൂജ: വടക്കുകിഴക്കന്‍ നൈജീരിയയില്‍ ഉണ്ടായ രണ്ടു വ്യത്യസ്ത ഭീകരാക്രമണങ്ങളില്‍ 14 പേര് കൊല്ലപ്പെട്ടു. മൂന്നു സൈനികര്‍ക്കു പരിക്കേറ്റു. ബോക്കോ ഹറാം ഭീകരര്‍ ആണ് ആക്രമണം നടത്തിയത്. തിങ്കളാഴ്ച സാന്ദ ജില്ലയില്‍ സൈനിക വാഹന വ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ ആറു പേരാണ് കൊല്ലപ്പെട്ടത്. ഭക്ഷണ സാധനങ്ങള്‍ കൊള്ളയടിക്കുന്നതിനു വേണ്ടിയാണു ഭീകരര്‍ ഇവിടെ ആക്രമണം നടത്തിയതെന്നു സൈനിക വക്താവ് അറിയിച്ചു.
ഞായറാഴ്ച വാംജിലരി ജില്ലയിലെ പള്ളിക്കു സമീപം ഭീകരര്‍ നടത്തിയ മറ്റൊരു ആക്രമണത്തില്‍ എട്ടു പേര് കൊല്ലപ്പെട്ടു. സൈക്കിളില്‍ എത്തിയ ഭീകരനാണു ആക്രമണം നടത്തിയത്. ചിബുക്ക് നഗരത്തില്‍നിന്നു 30 കിലോമീറ്റര്‍ അകലെയാണു ആക്രമണം നടന്നത്.
Discussion about this post