മുംബൈ: സമൂഹമാധ്യമത്തിലൂടെ തന്നെ പരിഹസിച്ച ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനു തകര്‍പ്പന്‍ മറുപടിയുമായി ബച്ചന് രംഗത്തെത്തി. ഏതാനും ഹാസ്യവേഷങ്ങളും തട്ടുപൊളിപ്പന്‍ വാചകമടികളുമല്ലാതെ ബച്ചന്റെ തലയില്‍ ഒന്നുമില്ലെന്നായിരുന്നു കട്ജു ഫേസ്ബുക്കില്‍ കുറിച്ചത്.
[fb_pe url=”https://www.facebook.com/justicekatju/posts/1316737278366815″ bottom=”30″]
കട്ജുവിന്റെ വാക്കുകള്‍ 100% സത്യമെന്നും തന്റെ തല ശൂന്യമാണെന്നും ബച്ചന് തിരിച്ചടിച്ചു. ‘പിങ്ക്’ സിനിമയിലെ ബച്ചന്റെ ശ്രദ്ധേയവേഷം പെയ്ത ബച്ചനെ മാധ്യമങ്ങളും ആരാധകരും പ്രശംസിക്കുന്നതിനിടെയാണു കട്ജു പരിഹാസവുമായി എത്തിയത്. ബച്ചനെ പ്രശംസിച്ച മാധ്യമപ്രവര്‍ത്തകരെയും കട്ജു വെറുതെവിട്ടില്ല. ബച്ചനെ വാഴ്ത്തുന്ന അവരുടെ തലയിലും ഒന്നുമില്ല എന്നാണ് കട്ജു പറഞ്ഞത്. കട്ജു തന്റെ മുതിര്‍ന്ന സഹപാഠിയാണെന്നും ഒരു ശത്രുതയുമില്ലെന്നും ബച്ചന് പ്രതികരിച്ചു.
Discussion about this post