മുംബെെ; ബോളിവുഡിലെ ക്രോണിക് ബാച്ചിലറാണ് സൽമാൻ ഖാന. മുൻനിര താരസുന്ദരികളുമായി ചേർത്ത് പല ഗോസിപ്പുകോളങ്ങളിലും താരത്തിൻ്റെ പേര് വരികയും പല നായികമാരുമായും പ്രണയത്തിലാവുകയും ചെയ്തിട്ടുണ്ട് താരം. ഇത്രയും കാലമായിട്ടും സൽമാൻ ഖാൻ വിവാഹിതനാവാത്തതിൻ്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് പിതാവ്.സൽമാൻ പെട്ടെന്ന് റിലേഷൻഷിപ്പിലാകുമെന്നും പക്ഷേ വിവാഹം കഴിക്കാനുള്ള ധെെര്യമില്ലെന്നുമാണ് പിതാവ് പറഞ്ഞത്.
”അവന്‍ വളരെ പെട്ടെന്ന് പ്രണയബന്ധങ്ങളിലേക്ക് കടക്കാറുണ്ട്. പക്ഷേ അവന് വിവാഹം കഴിക്കാനുള്ള ധൈര്യമില്ല. വളരെ ലളിതമായ സ്വഭാവമുള്ള അവന്‍ എളുപ്പത്തില്‍ ആകര്‍ഷിക്കപ്പെടാറുണ്ട്. തന്റെ അമ്മയെപ്പോലെ ഒരു കുടുംബം കൈകാര്യം ചെയ്യാന്‍ ആ സ്ത്രീക്ക് കഴിയുമോ എന്ന് അവന്‍ എപ്പോഴും ചിന്തിക്കാറുണ്ട്.”
താന്‍ ഡേറ്റ് ചെയ്യുന്ന സ്ത്രീകളില്‍ അമ്മയ്ക്കുള്ള ഗുണങ്ങളും സ്വഭാവങ്ങളും സല്‍മാന്‍ എപ്പോഴും നോക്കാറുണ്ട്. താന്‍ വിവാഹം കഴിക്കുന്ന സ്ത്രീ, തന്റെ അമ്മയെ പോലെ ഭര്‍ത്താവിനും കുട്ടികള്‍ക്കും പ്രാധാന്യം കൊടുക്കുന്ന ഒരാളായിരിക്കണം. അവള്‍ കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്യണം.”അവരെ ഒരുങ്ങുവാന്‍ സഹായിക്കുകയും അവരുടെ ഗൃഹപാഠം ചെയ്തുവെന്ന് ഉറപ്പാക്കുകയും വേണം. ഇന്നത്തെ കാലത്ത് ഇതൊന്നും അത്ര എളുപ്പമല്ല. ഇതുകൊണ്ടാണ് സല്‍മാന്‍ ഖാന്‍ വിവാഹം ചെയ്യാതിരുന്നത്” എന്നാണ് സലിം ഖാന്‍ പറയുന്നത്.
അതേസമയം താരത്തിൻ്റെ പ്രണയങ്ങളും പലപ്പോഴുംകലുഷിതമായാണ് അവസാനിച്ചത്. കാമുകിമാർ സൽമാനെതിരെ രംഗത്ത് വന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.
Discussion about this post