കോഴിക്കോട് : സൗമ്യ ദളിത് അല്ലാതെ മറ്റേതെങ്കിലും സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടി ആയിരുന്നെങ്കില്‍ കേരളം കത്തുമായിരുന്നുവെന്ന് ജനാധിപത്യ രാഷ്ട്രീയസഭാ നേതാവ് സി കെ ജാനു. സൗമ്യ ദളിത് അല്ലായിരുന്നുവെങ്കില്‍ കോടതി വിധി മറ്റൊന്നാകുമായിരുന്നുവെന്നും സികെ ജാനു കുറ്റപ്പെടുത്തി. കോഴിക്കോട് ബി.ജെ.പി സംഘടിപ്പിച്ച ദളിത് രാഷ്ട്രീയത്തിന്റെ അര്‍ഥതലങ്ങള്‍ എന്നസെമിനാറില്‍ സംസാരിക്കുകയായിരുന്നു ജാനു.
ദളിതുകള്‍ക്കും ആദിവാസികള്‍ക്കും ജീവിക്കാന്‍ പോലും പറ്റാത്ത സാഹചര്യം കേരളത്തില്‍ സൃഷ്ടിച്ചത് സി.പി.ഐ.എമ്മും യു.ഡി.എഫും ചേര്‍ന്നാണ് . ഇത്തരം ചൂഷണങ്ങളെ ദളിതുകളും ആദിവാസികളും മറികടക്കും. നിയമ വ്യവസ്ഥയില്‍പ്പോലും ദളിതരെ രണ്ടാം തരക്കാരായാണ് കാണുന്നത്. കൂടെ നിര്‍ത്തേണ്ടവര്‍ ഇവരെ അകറ്റി നിര്‍ത്തുകയാണെന്നും സി.കെ ജാനു പറഞ്ഞു.
”ദളിതരും മുഖ്യധാരാ സമൂഹത്തിന്റെ ഭാഗമാകുന്ന അവസ്ഥ ഉണ്ടാകണം. ശക്തമായ ചില ഇടപെടലുകള്‍ ഉണ്ടായിട്ടും കാര്യങ്ങള്‍ മാറുന്നില്ല. സൗമ്യ വധക്കേസിലെ വിധി വന്നപ്പോള്‍ ചെറിയ ചില പ്രതിഷേധ ശബ്ദങ്ങളുണ്ടായി. എന്നാല്‍ മറ്റു ചിലരുടെ കാര്യത്തിലാണെങ്കില്‍ കേരളം കത്തുമായിരുന്നു. ഈ സ്ഥിതിക്ക് മാറ്റം വേണം. ഒരു വിഭാഗത്തെ എക്കാലവും പീഡിപ്പിച്ച് നിര്‍ത്താമെന്നു കരുതരുരുത്”.
സി.കെ ജാനു
Discussion about this post