തിരുവനന്തപുരം: ചരക്ക് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്ന ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി. രാവിലെ 6 മണിക്ക് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് (ആലപ്പുഴ വഴി) 7.45ന് പുറപ്പെടും. അഞ്ചിന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് (കോട്ടയം വഴി) 8.30നെ പുറപ്പെടൂ.
നാഗര്‍കോവില്‍-മംഗലാപുരം സെന്‍ട്രല്‍ ഏറനാട് എക്സ്പ്രസും, നാഗര്‍കോവില്‍മംഗലാപുരം സെന്‍ട്രല്‍ പരശുറാം എക്സ്പ്രസും എറണാകുളം ജംങ്ഷനില്‍ നിന്നാണ് രാവിലെ സര്‍വീസ് ആരംഭിക്കുക. ശാസ്താംകോട്ടക്കും കരുനാഗപ്പള്ളിക്കും ഇടയില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്നാണിതെന്ന് റയില്‍വേ അറിയിച്ചു.
തിങ്കളാഴ്ച രാത്രിയാണ് കല്ലേലിഭാഗത്ത് കല്ലുകടവ് ഓവര്‍ബ്രിഡ്ജിന് സമീപം ‘എസ്’ വളവിലാണ് ചരക്ക് ട്രെയിന്‍ പാളം തെറ്റിയത്.
Discussion about this post