ഇന്ത്യന്‍ സൈന്യം പാത് അതിര്‍ത്തി കടന്ന് 20 ഭീകരരെ വധിച്ചുവെന്ന് മാധ്യമറിപ്പോര്‍ട്ട്. അതിര്‍ത്തി കടന്ന സൈന്യം സമീപത്തുള്ള തീവ്രവാദ ക്യാമ്പ് ആക്രമിച്ചുവെന്നും 20 പേര് കൊല്ലപ്പെട്ടുവെന്നുമാണ് ഒരു ഓണ്‍ ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.
ഉറി ഭീകരാക്രമണത്തിനു പിന്നാലെ രണ്ടു പാരാട്രൂപ്പ് യൂണിറ്റുകള്‍ ഹെലികോപ്റ്ററില്‍ നിയന്ത്രണരേഖ മറികടന്നു ചെന്ന് ഭീകരരെ വധിച്ചെന്ന് വാര്‍ത്താ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ഉറിക്കു സമീപമുള്ള നിയന്ത്രണരേഖ മറികടന്ന് ഉള്ള ആക്രമണത്തില്‍ 200 പേര്‍ക്ക് പരിക്കേറ്റുവെന്നും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ 20നോ 21 നോ ആയിരുന്നു അക്രമമെന്നും റിപ്പോര്‍ട്ട് പറയുന്നു
ഇന്ത്യന്‍ സൈന്യം ഭീകരരെ വധിച്ചതായുള്ള റിപ്പോര്‍ട്ട് സൈനിക വൃത്തങ്ങള്‍ നിഷേധിച്ചു. വാര്‍ത്ത തെറ്റാണെന്നും ഇത്തരം ഒരു നീക്കവും ഇന്ത്യന്‍ സൈന്യം നടത്തിയിട്ടില്ലെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച ഉറിയില്‍ കരസേനയുടെ ബ്രിഗേഡ് ആസ്ഥാനത്തു നടന്ന ഭീകരാക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു ശക്തമായ തിരിച്ചടി നല്‍കണമെന്ന ആവശ്യം സൈന്യത്തില്‍ ഉയര്‍ന്നിരുന്നു. ഉറിയില്‍ തന്നെ സൈന്യം നല്കിയ തിരിച്ചടിയില്‍ 10 ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്നും ഒരു തീവ്രവാദി കൊല്ലപ്പെട്ടു. അതിര്‍ത്തി മേഖലകളില്‍ സൈന്യം കനത്ത തിരിച്ചടിയാണ് ഭീകരര്‍ക്ക് നല്‍കുന്നത്.
Discussion about this post