മാഡ്രിഡ്: പ്രമുഖരെ പുറത്തിരുത്തി കളിച്ച ബാഴ്സലോണയുടെ പരീക്ഷണം വിജയിച്ചു. പകരക്കാരുടെ ഇലവനുമായി കളിച്ച ബാഴ്സലോണ വമ്പന്‍ ജയത്തോടെ സ്പാനിഷ് കിങ്സ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അതേസമയം സൂപ്പര്‍ താരങ്ങളുമായി കളിച്ച റയല്‍ മാഡ്രിഡ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
പ്രീക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ എല്‍ച്ചെയെ ഏകപക്ഷീയമായ നാല് ഗോളിന് തകര്‍ത്താണ് ബാഴ്സലോണ ക്വാര്‍ട്ടറില്‍ പ്രവേശനം നേടിയത്. എന്നാല്‍, കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡിനോട് രണ്ടാം പാദത്തില്‍ 2-2 ന് സമനില വഴങ്ങിയതാണ് റയലിന് പുറത്തേക്കുള്ള വഴിതുറന്നത്. ആദ്യപാദത്തില്‍ റയല്‍ 2-0ത്തിന് അത്ലറ്റിക്കോയോട് പരാജയപ്പെട്ടിരുന്നു.
മെസ്സി, നെയ്മര്‍, സുവാരസ്, ഇനിയേസ്റ്റ അടക്കമുള്ള സൂപ്പര്‍ താരങ്ങളെ മുഴുവന്‍ പുറത്തിരുത്തിയാണ് ബാഴ്സ എല്‍ച്ചെയ്ക്കെതിരെ കളത്തിലിറങ്ങിയത്.
Discussion about this post