ശ്രീനഗര്‍: കശ്മീരിലെ കുപ്വാര ജില്ലയുടെ അതിര്‍ത്തിയില്‍ സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ബിഎസ്എഫ് (ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ്) ശക്തമായ ആക്രമണം അഴിച്ചുവിട്ടു. നിയന്ത്രണ രേഖയ്ക്കു സമീപമാണ് നുഴഞ്ഞുകയറ്റശ്രമമെന്നു സംശയിക്കുന്ന നീക്കം ഉണ്ടായത്.
നിയന്ത്രണ രേഖയ്ക്കടുത്ത് കെരന്‍ സെക്ടറിലാണ് ചില സംശയാസ്പദനീക്കങ്ങള് ബിഎസ്എഫിന്റെ ശ്രദ്ധയില്‍പെട്ടതെന്ന് പോലീസ് അറിയിച്ചു. ഇതേത്തുടര്‍ന്ന് പ്രദേശത്ത് തെരച്ചില്‍ ശക്തിമാക്കി. വ്യാഴാഴ്ച മേഖലയില്‍ രണ്ട് നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ സൈന്യം പരാജയപ്പെടുത്തിയിരുന്നു. ഉറിയിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് ഭീകരാക്രമണം നടന്നതിനുശേഷം അതീവജാഗ്രതയിലാണ് ഇന്ത്യന്‍ സൈന്യം.
Discussion about this post