കൊച്ചി: സബ്സിഡി നല്കി സിവില്‍ സപ്ലൈസ് കോര്പ്പറേഷന് വഴി വിതരണം ചെയ്യുന്ന 13 ഉല്‍പ്പന്നങ്ങളുടെ വില അഞ്ചു വര്‍ഷത്തേയ്ക്ക് വര്ദിപ്പിക്കില്ലെന്ന് മന്ത്രി പി തിലോത്തമന്. ചെറുപയര്‍, ഉഴുന്ന്, കടല, വന്‍പയര്‍, തുവരപരിപ്പ്, മുളക്, മല്ലി, പഞ്ചസാര, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, വെളിച്ചെണ്ണ എന്നിവയുടെ വിലയിലാണ് മാറ്റമുണ്ടാകാത്തത്.
പൊതു വിപണിയിലെ വില നിയന്ത്രിക്കാന്‍ ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ നിന്ന് നേരിട്ട് ഉല്‍പ്പന്നങ്ങള്‍ വാങ്ങും. ഇടനിലക്കാരെ ഒഴിവാക്കി കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. സബ്സിഡിയില്ലാത്ത ഉല്‍പ്പന്നങ്ങള്‍ പൊതു വിപണിയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാനുള്ള നടപടികളും ഉണ്ടാകും. ഭക്ഷ്യഭദ്രത നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി മുന്‍ സര്‍ക്കാര്‍ താലൂക്ക്തല റാങ്കിങ് നടത്തിയിരുന്നു. ഇതില്‍ പോരായ്മകളുണ്ട്. അതുകൊണ്ട് സംസ്ഥാന തലത്തില്‍ റാങ്കിങ് നടത്തി മാര്‍ച്ച് ഒന്നിന് പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും. 2012 ലാണ് അവസാനമായി റേഷന്‍ കാര്‍ഡ് പുതുക്കിയത്. സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളും കമ്പ്യുട്ടര്വത്കരിക്കാനുള്ള പദ്ധതിയും ആരംഭിക്കും.
Discussion about this post