വാഷിംഗ്ടണ്‍: അമേരിക്കയില്‍ വീണ്ടും വെടിവയ്പ്. ശനിയാഴ്ച രാത്രി യുഎസിലെ ബാല്ട്ടിമോറിലുണ്ടായ വെടിവയ്പില്‍ ഒരു കുട്ടി ഉള്‍പ്പെടെ എട്ടു പേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. രാത്രി 8.30 ന് പ്രെസ്റ്റണ് സ്ട്രീറ്റില്‍ മൂന്ന് അക്രമികളാണ് വെടിവയ്പ് നടത്തിയത്.
ഒരാള്‍ യന്ത്ര തോക്കും മറ്റു രണ്ടു പേര് കൈത്തോക്കുമായാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനു ശേഷം അക്രമികള്‍ രക്ഷപെട്ടു. അക്രമികള്‍ ഒരു വീടിനു മുന്നിലെത്തി വെടിവയ്പ് നടത്തുകയായിരുന്നു.
Discussion about this post