തിരുവനന്തപുരം: ക്യാബിനറ്റ് പദവിയുണ്ടായിട്ടും പ്രത്യേക മുറിയോ സൗകര്യമോ നല്‍കുന്നില്ലെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ്സ് അച്ചുതാനന്ദന്‍. സ്പീക്കറെ അതൃപ്തി അറിയിച്ച് വിഎസ് കത്ത് നല്‍കി.
നിയമസഭയില്‍ വിശ്രമിക്കാന്‍ സൗകര്യമില്ലെന്ന് വിഎസ്സ് സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു. മുതിര്‍ന്ന അംഗമായിട്ടും ആ പരിഗണന നല്‍കുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഇന്ന് ആരംഭച്ച 14-ാം നിയമസഭാ സമ്മേളനത്തില്‍ വിഎസ്സിന് സെക്രട്ടറിയേറ്റില്‍ ഓഫീസില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.
Discussion about this post