തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. അധികാരത്തിന്റെ ലഹരിയില്‍ പിണറായി വിജയന് സമനില നഷ്ടപ്പെട്ടുവെന്ന് സുധീരന്‍ പറഞ്ഞു. കാട്ടാള ഭരണത്തിന്‍ കീഴില്‍ നടക്കുന്ന കാര്യങ്ങളാണ് യൂത്ത് കോണ്‍ഗ്രസ് സമരത്തിനു നേരെ ഉണ്ടായതെന്നും യാതൊരു പ്രകോപനവുമില്ലാതെയാണ് സമരമുഖത്തേക്ക് പോലീസ് ഇരച്ചു കയറിയതെന്നും കെപിസിസി അധ്യക്ഷന്‍ കുറ്റപ്പെടുത്തി. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പോലീസിലെ ചില അവസരവാദികള്‍ പറയുന്നത് മുഖ്യമന്ത്രി ഏറ്റുപാടുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മറ്റൊരു മുഖ്യമന്ത്രി ഭരിച്ചിരുന്നപ്പോഴും മാധ്യമങ്ങള്‍ക്ക് ഇത്രയധികം അവഹേളനം ഏല്‍ക്കേണ്ടി വന്നിട്ടില്ലെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post