തിരുവനന്തപുരം: സ്വാശ്രയ കോളേജുകള്‍ തലവരിപ്പണം വാങ്ങുന്ന കാര്യം ജനങ്ങളുടെ മുന്നില്‍ നിന്ന് മറച്ചുവെച്ച ആരോഗ്യമന്ത്രി കെ.കെ ശൈലജ രാജിവെക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. പ്രതിപക്ഷം ഈ വിഷയം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ തലവരിപ്പണം വാങ്ങുന്നില്ലെന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ മന്ത്രി കുറ്റസമ്മതം നടത്തിയിരിക്കുന്നു.
തലവരിപ്പണം വാങ്ങുന്ന കാര്യം പൊതുസമൂഹത്തിന്റെ മുന്നില്‍ മന:പൂര്‍വം മറച്ചുവെച്ച മന്ത്രിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും സുധീരന്‍ വ്യക്തമാക്കി.
Discussion about this post