ഡല്‍ഹി: കശ്മീരിലെ ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണം പാകിസ്ഥാന്‍ സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല. എന്നിരുന്നാലും ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണ ദൃശ്യങ്ങളെന്ന പേരില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടേത് എന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്.
പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ ചിത്രങ്ങള്‍ എന്ന പേരിലാണ് ദൃശ്യങ്ങള്‍. മൂന്ന് തീവ്രവാദികളുടെ മൃതദേഹങ്ങള്‍ക്ക് നേരെ തോക്കും പിടിച്ച് സൈന്യം പോസ് ചെയ്യുന്ന രീതിയിലാണ് ഒരു ദൃശ്യം. മറ്റൊന്ന് കമ്പില്‍ കെട്ടിയിരിക്കുന്ന രണ്ട് മൃതദേഹങ്ങളുടേതാണ്. വേറൊന്ന് തോക്കും വെടിയുണ്ടകളും നിരത്തി വെച്ച നിലയിലുള്ള രണ്ടു മൃതദേഹങ്ങളുമുണ്ട്. സൈനിക താവളം പോലെയുള്ള ഒരു സ്ഥലത്ത് കമ്പില്‍ കെട്ടിയിട്ട മുന്ന് മൃതദേഹങ്ങള്‍ പുല്ലില്‍ ഇട്ടിരിക്കുന്നതും സൈനികര്‍ നോക്കി നില്‍ക്കുന്നതുമാണ് വേറൊരു ചിത്രം. ഇതിന് പുറമേ മൃതദേഹം കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങളുമുണ്ട്.
അതേസമയം ഈ ചിത്രങ്ങള്‍ക്ക് ഒരിടത്ത് നിന്നും ഒരു സ്ഥിരീകരണവും കിട്ടിയിട്ടില്ല. തെളിവുകള്‍ക്കായി ആക്രമണ ദൃശ്യങ്ങള്‍ ഡ്രോണ്‍ ഉപയോഗിച്ച് പകര്‍ത്തിയിട്ടുണ്ടെന്ന് ഇന്ത്യന്‍ സൈന്യം നേരത്തേ തന്നെ പറഞ്ഞിരുന്നെങ്കിലൂം ഔദ്യോഗികമായി അവ പുറത്തുവിട്ടിട്ടില്ലെന്നും പിന്നീട് പുറത്തുവിടുമെന്നുമാണ് പറഞ്ഞിരിക്കുന്നത്.
ഇന്ത്യന്‍ സൈനികര്‍ മൃതദേഹങ്ങള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നോ നന്നേ പുലര്‍ച്ചെ കുറ്റാക്കൂരിരുട്ടില്‍ നടത്തിയ ഓപ്പറേഷന് ഇത്രയും സൂര്യപ്രകാശം എവിടെ നിന്നും വന്നു തുടങ്ങിയവയൊക്കെയാണ് ചിത്രവുമായി ഉന്നയിക്കപ്പെടുന്ന സംശയങ്ങള്‍. പുലര്‍ച്ചെ നാലരക്ക് കഴിഞ്ഞ ഓപ്പറേഷന്‍ സെപ്തംബര്‍ 29 ന് പുലര്‍ച്ചെ നാലരയോടെയാണ് ഇന്ത്യന്‍ സൈനികര്‍ സര്‍ജിക്കല്‍ സ്‌്രൈടക്ക് പൂര്‍ത്തിയാക്കി മടങ്ങിയിട്ടുണ്ട്. വലിയ നാശനഷ്ടം ഉണ്ടാക്കി എന്നല്ലാതെ ആയുധങ്ങള്‍ പിടിച്ചെടുത്തോ എന്ന കാര്യവും വ്യക്തമല്ല.
ഏകദേശം നാലു മണിക്കൂറുകളോളം നീണ്ട ആക്രമണത്തില്‍ ഏഴ് തീവ്രവാദ ക്യാമ്പുകളാണ് തകര്‍ത്തത്. വാട്‌സ് ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ഈ ചിത്രങ്ങള്‍ ഇന്ത്യന്‍ സേന നടത്തിയ മറ്റേതെങ്കിലും തീവ്രവാദി ആക്രമണത്തിന്റേതാകാം എന്നാണ് ചിലര്‍ സംശയിക്കുന്നത്.
Discussion about this post