പിറവം: ഗൃഹനാഥന് രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. കുടുംബ വഴക്കാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പിറവം നഗരസഭയിലെ 14ാം ഡിവിഷനില്‍ പാലച്ചുവട് ബി.പി.സി കോളേജിന് സമീപം വെള്ളാംങ്കല് വീട്ടില്‍ റെജി മോന് എന്ന വി.ആര്. റെജി (40), മക്കളായ അഭിനവ് (15), ആല്‍ഫിയ (12) എന്നിവരാണ് മരിച്ചത്. അബോധാവസ്ഥയില്‍ കണ്ടെത്തിയ ഭാര്യ സന്ധ്യയെ (38) പിറവം താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം പിന്നീട് വിട്ടയച്ചു. മരിച്ച റെജി ഇടുക്കി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചര്‍ച്ച് ഒഫ് ഗോഡ് പ്രാര്‍ത്ഥനാലയത്തിലെ പാസ്റ്റര്‍ ആണ്.
ഇന്ന് പുലര്‍ച്ചെ ആറു മണിയോടെ സമീപവാസികളാണ് മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അഭിനവിനെ കട്ടിലില്‍ മരിച്ച നിലയിലും ആല്‍ഫിയയെ സമീപത്തെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. റെജിയെ വീടിന്റെ ഹാളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
കുടുംബപ്രശ്നങ്ങളാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. സ്ത്രീധനത്തെ ചൊല്ലി റെജി ഭാര്യ സന്ധ്യയുമായി നിരന്തരം വഴക്കുണ്ടാക്കാറുണ്ടെന്ന് സമീപവാസികളും ബന്ധുക്കളും പറയുന്നു. കൊല്ലപ്പെട്ട കുട്ടികള്‍ പിറവം എം.കെ.എം ഹൈസ്&്വംിഷ;കൂളിലെ വിദ്യാര്‍ത്ഥികളാണ്. അഭിനന്ദ് പത്താം ക്ലാസിലും ആല്‍ഫിയ ഏഴാം ക്ലാസിലുമായിരുന്നു പഠിച്ചിരുന്നത്.
Discussion about this post