ഡല്‍ഹി: ഇന്ത്യയില്‍ കുടുങ്ങിയ പാകിസ്ഥാനി പെണ്‍കുട്ടികള്‍ക്ക് ആശ്വാസമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. സെപ്തംബര്‍ 27 ന് ചണ്ഡീഗഡില്‍ നടന്ന ഗ്ലോബല്‍ യൂത്ത് പീസ് ഫെസ്റ്റിവെല്ലില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയിലെത്തിയ പെണ്‍കുട്ടികള്‍ക്കാണ് വിദേശകാര്യമന്ത്രി ആശ്വാസ വാക്കുകളുമായെത്തിയത്.
പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ 19 പെണ്‍കുട്ടികള്‍ അടങ്ങിയ പാക് സംഘത്തിന്റെ മടക്ക യാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇന്നായിരുന്നു (ഒക്ടോബര്‍ 4) ഇവരുടെ മടക്ക യാത്ര നിശ്ചയിച്ചിരുന്നത്. എന്നാല്‍ പാക്-ഇന്ത്യ പോര് മുറുകിയ സാഹചര്യത്തില്‍ ഇവര്‍ക്ക് എന്ന് തിരികെ മടങ്ങാന്‍ സാധിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതിനിടെ ഇവരുടെ മടക്കയാത്രയ്ക്കു വേണ്ടി മാതാപിതാക്കള്‍ സമ്മര്‍ദ്ദം ചെലത്തുകയാണ്.
https://twitter.com/AliyaHarir/status/782287645598584832?ref_src=twsrc%5Etfw
ഇക്കഴിഞ്ഞ ശനിയാഴ്ച 19 അംഗ സംഘത്തില്‍പ്പെട്ട പെണ്‍കുട്ടി അലിയ ഹരീര്‍ സുഷമ സ്വാരാജുമായി സംസാരിച്ചിരുന്നു. ഇത് വിവരിച്ചുകൊണ്ട് അലിയ ട്വീറ്റ് ചെയ്തിരുന്നു. തങ്ങളെ സുരക്ഷിതമായി എത്തിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയെന്നായിരുന്നു അലിയ വ്യക്തമാക്കിയത്.
Aliya – I was concerned about your well being kyonki betiyan to sabki sanjhi hoti hain. https://t.co/9QyeMQfRwy
— Sushma Swaraj (@SushmaSwaraj) October 3, 2016
Discussion about this post