ഗാന്ധിനഗര്‍: ഗുജറാത്തിലെ കച്ചിനു സമീപത്തു നിന്ന് പാക് ബോട്ട് പിടിച്ചെടുത്തു. ബിഎസ്എഫ് നടത്തിയ തിരച്ചിലിലാണ് ബോട്ട് പിടിയിലായത്. ബിഎസ്എഫ് ആണ് ബോട്ട് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന ഒമ്പതു പേരെയും ബിഎസ്എഫ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പഞ്ചാബ് അതിര്‍ത്തിയില്‍നിന്ന് പാകിസ്ഥാനില്‍നിന്ന് എത്തിയ ബോട്ട് പിടികൂടിയിരുന്നു.
രാവ്രി നദിയില്‍ ടോട്ട പോസ്റ്റിന് സമീപത്ത് നിന്നാണ് ഇന്നലെ ബോട്ട് പിടികൂടിയത്. ഉറി ഭീകരാക്രമണത്തിനും നിയന്ത്രണരേഖ കടന്നുള്ള മിന്നലാക്രമണത്തിനും പിന്നാലെയാണ് ഇന്ത്യ പാക് അതിര്‍ത്തിയില്‍ സുരക്ഷ കര്‍ശനമാക്കിയത്. അതിര്‍ത്തി രക്ഷാ സേനയുടെ നേതൃത്വത്തില്‍ കര്‍ശന പട്രോളിംഗ് ആണ് നടത്തുന്നത്.
Discussion about this post