മലയാളികളുടെ ഇഷ്ടവിഭവമാണ് മീൻ. അത് ഇല്ലാതെയുള്ള ഒരു ദിവസം അപൂർവ്വമായിരിക്കും. തീൻമേശയിലെ ഒരു പ്രധാനി എന്ന് തന്നെ മീൻകറിയെ പറയാം. മീനിൽ ഏറെ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്കെ കൊണ്ട് തന്നെ മീൻ വീടുകളിൽ കുറച്ച് അധികം വാങ്ങി സൂക്ഷിക്കുന്നവരായിരിക്കും നമ്മൾ. എന്നാൽ വേണ്ട രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ മീൻ പെട്ടെന്ന് ചീത്തയായി പോകാനും ഇടയുണ്ട്. എന്നാൽ ഇനി അതിനെ കുറിച്ച് ആലോചിച്ച് തല പുകയ്‌ക്കേണ്ട.
സാധാരണയായി ഫ്രിഡ്ജിലാണ് മീനുകൾ കേടുകൂടാതെ സൂക്ഷിക്കുന്നത്. അങ്ങനെ വച്ചാലും മീനിന്റെ ഫ്രഷ്‌നസ് നഷ്ടപ്പെടുന്നതായി തോന്നാറുണ്ട്. എന്നാൽ ഇനി അങ്ങനെ തോന്നില്ല. ചെയ്യേണ്ടത് ഇത്ര മാത്രം … മീൻ വൃത്തിയാക്കി ഉപ്പു വെള്ളത്തിൽ കഴുകി ഫ്രീസറിൽ വച്ചാൽ ഫ്രഷ്‌നസോടെ ഇരിക്കും. വായു സഞ്ചാരം ഇല്ലാത്ത പാത്രത്തിലായിരിക്കണം മീൻ സൂക്ഷിക്കാൻ എന്ന് മാത്രം .
കൂടാതെ വിനാഗിരി വെള്ളത്തിൽ കഴുകി സുക്ഷിച്ചാൽ ഒരു മാസം വരെ മീൻ കേടാകാതെയിരിക്കും. മസാല പൊടികൾ ചേർത്ത് മീനിൽ തേച്ച് പിടിച്ച ശേഷം ഒരു എയർടൈറ്റ് കണ്ടെയ്‌നറിൽ സ്റ്റോർ ചെയ്താലും കേടാകാതെ ഇരിക്കും. അലുമിനിയം ഫോയിൽ പേപ്പറിൽ പൊതിഞ്ഞ് വേണം വയ്ക്കാൻ എന്നു മാത്രം.
Discussion about this post