എറണാകുളം :നടൻ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ 35കാരനെ അറസ്റ്റ് ചെയ്ത് പോലീസ് . മദ്യപിച്ച് ലക്കുകെട്ട് വീട്ടിലേക്ക് കയറുകയായിരുന്നു. കരമന സ്വദേശി ബിജു എസ് ആണ് അറസ്റ്റിലായത്.
ഇന്നലെ രാത്രിയാണ് സംഭവം. പുലർച്ചെ രണ്ട് മണിയോടെയാണ് ആലുവ പാലസിനടുത്തുള്ള ദിലീപിന്റെ വീട്ടുവളപ്പിൽ യുവാവ് കയറിയത്. മതിൽ ചാടിയാണ് ഇയാൾ വീട്ടിലേക്ക് കയറിയത്. അമിതമായി മദ്യപിക്കുകയും അസാധാരണമായി പെരുമാറുകയും ചെയ്യുകയായിരുന്നു.
സംഭവത്തെ തുടർന്ന് പോലീസിനെ വിളിച്ചു. പോലീസ് എത്തി ബിജുവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിൽ വീട് ദിലീപിന്റേതാണെന്ന് അറിയില്ലായിരുന്നുവെന്ന് ബിജു പോലീസിനോട് പറഞ്ഞു.
അതേസമയം നടൻ ദിലീപ് ഇയാൾക്കെതിരെ പരാതി ഒന്നും നൽകിയിട്ടില്ല എന്ന് പോലീസ് എംഎം മഞ്ജുദാസ് പറഞ്ഞു.
എന്നിരുന്നാലും, അയാൾ ബഹളം വയ്ക്കുമോ എന്ന സംശയത്തിലാണ് ഇയാൾക്കെതിരെ സ്വമേധയാ കേസെടുത്തത്. എന്നാൽ ഇയാൾക്കെതിരെ മറ്റ് കേസുകൾ ഒന്നും ഫയൽ ചെയ്തിട്ടില്ല എന്നും പോലീസ് കൂട്ടിച്ചേർത്തു. രാവിലെ ജാമ്യത്തിൽ വിട്ടയച്ചു എന്നും മഞ്ജുദാസ് വ്യക്തമാക്കി.
Discussion about this post