ന്യൂഡൽഹി: കുറ്റപ്പെടുത്തലുകൾക്കും കളിയാക്കലുകൾക്കും താൻ സ്‌പോർട്‌സിലൂടെയാണ് മറുപടി നൽകാറുള്ളതെന്ന് ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ. പ്രധാനമന്ത്രിയുമായി സംവദിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം. താൻ എല്ലായ്‌പ്പോഴും കഠിനാധ്വാനത്തിൽ വിശ്വസിക്കുന്ന ആളാണെന്നും ഹാർദ്ദിക് പാണ്ഡ്യ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആറ് മാസം താൻ വളരെ രസഹകരമായി ആസ്വദിക്കുകയായിരുന്നു. ഇതിനിടെ നിരവധി ഉയർച്ച താഴ്ച്ചകൾ ഉണ്ടായി. പൊതുജനങ്ങൾ കൂവി അപമാനിച്ചു. അങ്ങിനെ നിരവധി കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചു. എന്നാൽ അപ്പോഴെല്ലാം ഒരു കാര്യമായിരുന്നു മനസിൽ തോന്നിയത്. ഇതിനെല്ലാം ഉത്തരം നൽകണമെങ്കിൽ അത് സ്‌പോർട്‌സിലൂടെ മാത്രമേ കഴിയൂ. അതുകൊണ്ട് താൻ ആത്മവിശ്വാസത്തോടെ ഇരിക്കാൻ തീരുമാനിച്ചു. കഠിനമായി അധ്വാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടി 20 ലോക കപ്പിനിടെ ഉണ്ടായ അനുഭവങ്ങളും പ്രധാനമന്ത്രിയുമായി അദ്ദേഹം പങ്കുവച്ചു.
കഴിഞ്ഞ ദിവസം ആയിരുന്നു ക്രിക്കറ്റ് താരങ്ങൾ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. ലോക് കല്യാൺ മാർഗിൽ ആയിരുന്നു കൂടിക്കാഴ്ച. ലോകകപ്പ് നേടിയ ഇന്ത്യൻ താരങ്ങൾ കഴിഞ്ഞ ദിവസം ആയിരുന്നു ഇന്ത്യയിൽ എത്തിയത്. എല്ലാ താരങ്ങളോടും പ്രധാനമന്ത്രി അനുഭവങ്ങൾ ആരാഞ്ഞു. ക്രിക്കറ്റ് താരങ്ങളുടെ കുടുംബത്തിനൊപ്പവും മോദി സമയം ചിലവഴിച്ചിരുന്നു.
Discussion about this post