നടൻ ഫഹദ് ഫാസിലിനെതിരെ രൂക്ഷ വിമർശനവുമായി നടൻ അനൂപ് ചന്ദ്രൻ. അമ്മയോഗത്തിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് നടനെതിരെ വിമർശനവുമായി നടൻ അനൂപ് ചന്ദ്രൻ രംഗത്തെത്തിയത്. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അനൂപിന്റെ വിമർശനം .
എറണാകുളത്ത് ഉണ്ടായിട്ടും അമ്മ യോഗത്തിൽ പങ്കെടുക്കാത്ത ഫഹദും ഭാര്യയും മീര നന്ദന്റെ വിവാഹ റിസപ്ഷനിൽ പങ്കെടുത്തിരിക്കുന്നു. അമ്മയുടെ യോഗത്തിലേക്ക് ഒന്ന് തിരിഞ്ഞ് പോലും നോക്കിയില്ല. നോക്കതിന്റെ കാരണം എനിക്ക് കിട്ടുന്ന ശമ്പളം ഒറ്റയ്ക്ക് തിന്നണം എന്ന മാനസികാവസ്ഥയാണെന്ന് അനൂപ് ചന്ദ്രൻ പറഞ്ഞു.
ഫഹദ് ഫാസിലിന്റെ നിലപാടിൽ അഭിപ്രായവ്യത്യാസമുള്ള വ്യക്തിയാണ് താൻ. ഫഹദ് കോടിക്കണക്കിന് ശമ്പളം വാങ്ങുന്ന നടനാണ്. ഒരുമിച്ച് നടന്ന് പോകുന്നവർ,കാലിടറി വീഴുമ്പോൾ അവരെ ചേർത്ത് നിർത്താൻ വേണ്ടിയാണ് അമ്മ ഉണ്ടാക്കിയത്. അതുപോലൊരു സംഘടനയുടെ യോഗത്തിന് വന്നാൽ ഫഹദ് ഫാസിലിന്റെ എന്താണ് ഉടഞ്ഞ് പോകുന്നത് എന്ന് നടൻ അനൂപ് ചോദിച്ചു.
അമ്മയുടെ പ്രവർത്തനത്തിൽ യുവാക്കകളുടെ ഭാഗത്ത് നിന്നും കൂടുതൽ സജീവമായ പങ്കാളിത്തമുണ്ടാകേണ്ടതുണ്ട്. ചെറുപ്പക്കാർ പൊതുവേ സെൽഫിഷാണ്. അതിൽ എനിക്ക് എടുത്ത് പറയാൻ സാധിക്കുന്ന ഒരേ ഒരു പേരാണ് ഫഹദ് ഫാസിൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post