തലശേരി: തലശേരിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരേ ബോംബേറ്. ബിജെപി പ്രവര്‍ത്തകനായ ഇല്ലത്തുതാഴെയിലെ മനോളിക്കാവ് റോഡിലെ സജിന നിവാസില്‍ രാജേഷിന്റെ വീടിനു നേരേയാണ് ബോംബേറുണ്ടായത്. ബുധനാഴ്ച അര്‍ധരാത്രി 12 ഓടെയായിരുന്നു സംഭവം.
ബോംബേറില്‍ വീടിന്റെ മുന്‍വശത്തെ ജനലുകളും സിറ്റൗട്ടിലെ ടൈല്‍സും തകര്‍ന്നു. ബോംബ് പൊട്ടിയ ശബ്ദംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവിടെ ബിജെപി-സിപിഎം സംഘര്‍ഷം നിലനില്‍ക്കുകയായിരുന്നു. തലശേരി പ്രിന്‍സിപ്പല്‍ എസ്ഐ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
Discussion about this post