കോഴിക്കോട്: സംസ്ഥാനത്ത് ലഹരി വര്‍ജന മിഷന് ആരംഭിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്. മുഖ്യമന്ത്രി അധ്യക്ഷനായ മിഷന്റെ ബ്രാന്റ് അംബാസഡര്‍ സച്ചിന് തെണ്ടുല്‍ക്കര്‍ ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്ത് പുതിയ ബാറുകള്‍ അനുവദിക്കില്ലെന്ന് എക്സൈസ് മന്ത്രി പറഞ്ഞു. മദ്യവര്‍ജനം അടിസ്ഥാനമാക്കിയുള്ള പുതിയ നയം സര്‍ക്കാര്‍ രൂപീകരിക്കും. വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി സ്കൂളുകള്‍ കേന്ദ്രീകരിച്ച് പരിപാടികള്‍ സംഘടിപ്പിക്കും. സമ്പൂര്‍ണ മദ്യലഹരി വര്‍ജനത്തിനായി ‘വിമുക്തി’യെന്ന പേരില്‍ ബോധവല്‍ക്കരണ പദ്ധതി നടപ്പാക്കും.
ഒക്ടോബര്‍ അവസാനത്തോടെ പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
Discussion about this post