ശ്രീനഗര്‍: കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് കണ്ടെത്തിയ ഗ്രനേഡുകളില്‍ പാകിസ്ഥാന് ഓര്‍ഡിനന്‍സ് ഫാക്ടറിയുടെ മുദ്ര. നൗഗാം സെക്ടറില്‍ നിന്ന് സൈന്യം പിടികൂടിയ സ്ഫോടകവസ്തുക്കളുടെ ഉത്ഭവം പാകിസ്ഥാന് തന്നെയെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
വ്യാഴാഴ്ച പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഭീകരരില്‍ നിന്നും പിടിച്ചെടുത്ത ഹാന്‍ഡ് ഗ്രനേഡുകളിലും(ARGES 84) യുബിജിഎല്‍ ഗ്രനേഡുകളിലും പാകിസ്ഥാന് ഓര്‍ഡിനന്‍സ് ഫാക്ടറിയുടെ അടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും മേഖലയില്‍ പാകിസ്ഥാന് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്നതിന്റെ വ്യക്തമായ തെളിവാണിതെന്നും സൈനിക വക്താവ് അറിയിച്ചു. ഭീകരരില്‍ നിന്ന് കണ്ടെത്തിയ മരുന്നുകള്‍, ഭക്ഷണവസ്തുക്കള്‍ എന്നിവയും പാകിസ്ഥാനില്‍ നിന്നുള്ളതാണെന്ന് സൈന്യം അറിയിച്ചു. പ്ലാസ്റ്റിക് സ്ഫോടകവസ്തുക്കള്‍, പെട്രോളിയം ജെല്ലി, സ്ഫോടക ദ്രവ്യങ്ങള്‍, ലൈറ്റര്‍ എന്നിവയും പിടിച്ചെടുത്തതായി സൈന്യം അറിയിച്ചു.
സപ്തംബര്‍ 11ന് പൂഞ്ചിലും 18ന് ഉറിയിലും സമാന സ്ഫോടകവസ്തുക്കളാണ് ഉപയോഗിച്ചിരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
Discussion about this post