തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍പ്പെട്ട വ്യവസായ വകുപ്പു മന്ത്രി ഇ.പി ജയരാജനെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. പച്ചയായ സ്വജനപക്ഷപാതവും അഴിമതിയും ഭരണഘടനാ ലംഘനവുമാണ് നടന്നിട്ടുള്ളത്. മുഖ്യമന്ത്രി അറിയാതെയാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് ബന്ധുക്കളെ നിയമിച്ചതെന്ന് കരുതാനാകില്ല.
എന്നാല്‍ വകുപ്പുമന്ത്രിയെന്ന നിലയില്‍ ഉത്തരവാദിത്വം ജയരാജനാണെന്ന് അദ്ദേഹം ആരോപിച്ചു. ഈ സാഹചര്യത്തില്‍ എന്തെങ്കിലും പൊടിക്കൈ പ്രയോഗിച്ച് പ്രശ്‌നം ഒതുക്കിത്തീര്‍ക്കാതെ മന്ത്രിയെ പുറത്താക്കണം. അഴിമതി പ്രചാരണ വിഷയമാക്കി അധികാരത്തിലെത്തിയ സര്‍ക്കാരാണ് സ്വജനപക്ഷപാതം കാട്ടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post