മലപ്പുറം: പച്ചക്കറി ലോറിയില്‍ കടത്തുകയായിരുന്ന 45,000 പാക്കറ്റ് പാന്‍മസാല പിടികൂടി. ഇന്ന് പുലര്‍ച്ചെ വഴിക്കടവ് ആനമറിയില്‍ വെച്ചാണ് വഴിക്ക
വ് പോലിസ് പാന്‍മസാല ശേഖരം പിടികൂടിയത്.
ലോറി ഡ്രൈവര്‍ മലപ്പുറം വടക്കേമണ്ണ കൊളക്കാടന്‍ മൊയ്തീനെ (44) പൊലിസ് അറസ്റ്റ് ചെയ്തു. 6 ലക്ഷം രൂപ വിലമതിക്കുന്നതാണ് പിടികൂടിയ പാന്‍മസാല.
മലപ്പുറത്ത് പച്ചക്കറി കട നടത്തുന്ന മൊയ്തീന് മൈസൂരില്‍ നിന്നാണ് പാന്‍മസാല കടത്തിയിരുന്നത്. നാലു തവണയോളം ഇയാള്‍ ഇതു വഴി പാന്‍മസാല കടത്തിയിരുന്നതായി പോലിസിന് മൊഴി ലഭിച്ചിട്ടുണ്ട്.
Discussion about this post