തിരുവനന്തപുരം: കണ്ണൂര്‍ അക്രമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. സംസ്ഥാനത്ത് പൊലീസ് നോക്കു കുത്തിയായി. രണ്ടു പാര്‍ട്ടികളും സ്വീകരിക്കുന്നത് ഭീകരരുടെ ശൈലിയാണെന്നും ജനങ്ങളുടെ സമാധാന ജീവിതത്തിന് വില കല്‍പിക്കണമെന്നും സുധീരന്‍ വ്യക്തമാക്കി.
ഇ.പി ജയരാജനെതിരെ പാര്‍ട്ടി നടപടിയല്ല വേണ്ടത്. അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും സുധീരന്‍ വ്യക്തമാക്കി. ഇ.പി ജയരാജന്റെ രാജി ആവശ്യപ്പെട്ട് 17ന് നിയമസഭ മാര്‍ച്ച് നടത്തുമെന്നും സുധീരന്‍ വ്യക്തമാക്കി. നിയമസഭയില്‍ ഈ വിഷയം ഉന്നയിക്കുമെന്നും തിരുവനന്തപുരത്ത് നടന്ന രാഷ്ട്രീയ കാര്യ സമിതിയില്‍ സുധീരന്‍ വ്യക്തമാക്കി.
Discussion about this post