ചെന്നൈ: ലോക സാങ്കേതിക രംഗത്ത് ഇന്ത്യന്‍ കുതിപ്പിന് പുതിയ മാനം നല്കാന് ഐഎസ്ആര്‍ഒയുടെ പുതിയ ദൗത്യം. പ്രപഞ്ചപഠനത്തിന് ചന്ദ്രനെ താവളമാക്കാലാണ് ഇന്ത്യ ഒരുങ്ങുന്നത്. അതിനായി ചന്ദ്രനില്‍ ദൂരദര്‍ശിനി സ്ഥാപിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘനയായ ഐഎസ്ആര്‍ഒ.
ചന്ദ്രനില്‍ ആധുനിക രീതിയിലുള്ള ടെലിസ്കോപ്പ് സ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ ഒരു അന്തരാഷ്ട്ര സംഘടനയുമായി ആരംഭിച്ചുകഴിഞ്ഞതായി, ഐഎസ്ആര്‍ഒ മേധാവി എ എസ് കിരണ്‍ കുമാര്‍ അറിയിച്ചു.
വിദൂരപ്രപഞ്ചം ഭൂമിയില്‍ നിന്ന് നിരീക്ഷിക്കാന്‍ ഇവിടുത്തെ അന്തരീക്ഷം അതിന് തടസ്സമാണ്. ചന്ദ്രനില്‍ അന്തരീക്ഷമില്ല. ഇത് നിരീക്ഷണത്തിന് അനുകൂലഘടകമാണ് -ഐഎസ്ആര്‍ഒ മേധാവി പറഞ്ഞു. ഐഐടി മദ്രാസില്‍ ഡോ.എപിജെ അബ്ദുള്‍ കലാം അനുസ്മരണ പ്രഭാഷണത്തിനെത്തിയ അദ്ദേഹം വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു. അമേരിക്കയില്‍ വെസ്റ്റ് വെര്‍ജിനിയയിലെ ഹാന്‍ഡ്ലിയില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ സംവിധാനം ബംഗലൂരുവിലിരുന്ന് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ നിയന്ത്രിക്കുന്നുണ്ട്. ചന്ദ്രനില്‍ സ്ഥാപിക്കാന്‍ അതിന് സമാനമായ സംവിധാനങ്ങളുടെ സാധ്യത ആരാഞ്ഞു വരികയാണ്.
നാലുടണ്‍ ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിക്കാന്‍ ശേഷിയുള്ള ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിന്റെ വിക്ഷേപണം ഈ വര്‍ഷമവസാനം നടത്താന്‍ ഐഎസ്ആര്‍ഒ പദ്ധതിയിടുന്നതായും കിരണ്‍ കുമാര്‍ പറഞ്ഞു. 2.25 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ളതാണ് ജിഎസ്എല്‍വി മാര്‍ക്ക് 2 റോക്കറ്റുകള്‍
Discussion about this post