കണ്ണൂര്‍: ബന്ധുനിയമന വിവാദത്തില്‍ രാജി വയ്ക്കേണ്ടിയിരുന്നത് മുഖ്യന്ത്രി പിണറായി വിജയനാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്. ഇ.പി.ജയരാജന് പിണറായിയുടെ ബിനാമി മാത്രമാണ്. സാന്റിയാഗോ മാര്‍ട്ടിനില്‍നിന്നു പണം വാങ്ങിയതു മുതല്‍ ബന്ധുനിയമനം വരെയുള്ള എല്ലാ കാര്യങ്ങളുടെയും പിന്നില്‍ പിണറായി വിജയനാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാര്‍ബണ്‍ പതിപ്പാണ് തങ്ങളെന്ന് എല്‍ഡിഎഫ് മൂന്നു മാസം കൊണ്ടു തെളിയിച്ചു. ഒരു വര്‍ഷം കൊണ്ട് യുഡിഎഫിനെ മറികടക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.
സ്വന്തം ഗ്രാമത്തിലും ജില്ലയിലും നടന്ന അക്രമസംഭവങ്ങളെ പേരിനു പോലും അപലപിക്കാന്‍ മുഖ്യമന്ത്രി ഇതേവരെ തയ്യാറായിട്ടില്ലെന്നും സമാധാന ശ്രമങ്ങള്‍ക്കു മുഖ്യമന്ത്രി മുന്കയ്യെടുക്കുകയാണെങ്കില് പിന്തുണയുമായി ബിജെപിയുണ്ടാവുമെന്നും കൃഷ്ണദാസ് പറഞ്ഞു.
പൊലീസിനെ ഉപയോഗിച്ചു സിപിഎം ഓഫിസുകള്‍ക്ക് കനത്ത സുരക്ഷ ഒരുക്കുന്ന പിണറായി മനുഷ്യജീവനുകള്‍ക്ക് കല്ലിന്റെ വില പോലും നല്‍കുന്നില്ല. കണ്ണൂരില്‍ ബംഗാള്‍ മോഡല്‍ കൊലകള്‍ നടത്തുന്ന സിപിഎമ്മിനെ ബംഗാളിലെ സ്ഥിതി തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post